Image

ഹൂസ്റ്റണില്‍ മൂന്ന് പേരെ വധിച്ച കേസ്സിലെ പ്രതി ഡാളസ്സില്‍ പിടിയില്‍

പി പി ചെറിയാന്‍ Published on 12 December, 2017
ഹൂസ്റ്റണില്‍ മൂന്ന് പേരെ വധിച്ച കേസ്സിലെ പ്രതി ഡാളസ്സില്‍ പിടിയില്‍
ഡാളസ്സ്: ഹൂസ്റ്റണില്‍ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേ,ം ചുവന്ന ഹോണ്ട എക്കോര്‍ഡില്‍ രക്ഷപ്പെട്ട പ്രതിയെ ഇരുന്നൂറ് മൈല്‍ അകലെ ഡാളസ്സില്‍ വെച്ച് ഡിസംബര്‍ 10 ന് പിടികൂടിയതായി തിങ്കളാഴ്ച പോലീസ് അധികൃതര്‍ സ്ഥിരീകരിച്ചു.

പ്രതി എന്ന് സംശയിക്കുന്ന ജെഫ്‌റി നോബിള്‍ (35) ആണ് ഡാളസ് പോലീസ് കസ്റ്റഡിയിലായതെന്ന് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു.

നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് വെള്ളിയാഴ്ച വൈകിട്ട് തലക്കും കഴുത്തിനും വെടിയേറ്റ നിലയില്‍ റോബര്‍ട്ട് (67), ജെസ്സിക്ക (22), ജോര്‍ട്ടന്‍ (25) എന്നിവരുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. നാല് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും, എന്നാല്‍ ഒരു സ്ത്രീ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു പുറത്ത് ചാടിയ ശേഷം പോലീസില്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജെഫ്രിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്.

അറസ്റ്റിലായ പ്രതിയെ ഞായറാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജയിലിലെത്തിച്ചു.

മരിച്ച റോബര്‍ട്ടിന്റെ മകളായിരിക്കാം ഡെസ്സിക്കയെന്നും, എന്നാല്‍ ജോര്‍ദനുമായുള്ള ബന്ധം വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക