Image

ബിജെപി നേതാവു മടിക്കൈ കമ്മാരന്‍ അന്തരിച്ചു

Published on 12 December, 2017
ബിജെപി  നേതാവു മടിക്കൈ കമ്മാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്‌: ബിജെപി ദേശിയ സമിതി അംഗവും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ മടിക്കൈ കമ്മാരന്‍ അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  സംസ്‌കാരം ബുധനാഴ്‌ച രാവിലെ 10 മണിക്ക്‌ വീട്ട്‌ വളപ്പില്‍ നടക്കും. 

കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ അതിജീവിച്ച വ്യക്തിത്വമായിരുന്നു കമ്മാരന്‍. ആറുപതിറ്റാണ്ടുകാലം ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായുംപ്രവര്‍ത്തിച്ചു. നാലര പതിറ്റാണ്ടുകാലം ജനസംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ജില്ലാ സംസ്ഥാന നേതൃനിരയില്‍ ആദരണീയ വ്യക്തിത്വമായിരുന്നു കമ്മാരന്‍.

മടിക്കൈ ആയംകോട്‌ കുമ്മണാര്‍ കളരി തറവാട്ടില്‍ പി.കോരന്‍കുമ്പയമ്മ എന്നിവരുടെ മകനായി 1938 ജനുവരി ഒന്നിനായിരുന്നു കമ്മാരന്റെ ജനനം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക