Image

സുപ്രീം കോടതി അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു

Published on 12 December, 2017
സുപ്രീം കോടതി അഭിഭാഷകന്‍  രാജീവ്‌ ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു

ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയുമായുള്ള വാഗ്വാദത്തെ തുടര്‍ന്ന്‌ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ഡല്‍ഹി സര്‍ക്കാരും ലഫ്‌.ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്ക വിഷയം സുപ്രീം കോടതി പരിഗണിക്കവെ രാജീവ്‌ ധവാനും ചീഫ്‌ ജസ്റ്റിസും തമ്മിലുണ്ടായ വാഗ്വാദത്തിനൊടുവിലാണ്‌ അഭിഭാഷകവൃത്തി ഉപേക്ഷിക്കുകയാണെന്ന്‌ അറിയിച്ചത്‌.


ഡല്‍ഹി സര്‍ക്കാരിന്‌ വേണ്ടി ആദ്യം ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞ വിഷയങ്ങള്‍ വീണ്ടും പറയരുതെന്ന്‌ വാദത്തിനിടെ ധവാനോട്‌ ചീഫ്‌ ജസ്റ്റിസ്‌ ആവശ്യപ്പെട്ടിരുന്നു.

 എന്നാല്‍, അദ്ദേഹം അതുകേള്‍ക്കാതെ വാദം നടത്തുകയായിരുന്നു. വാദിക്കേണ്ട കാര്യം വാദിക്കേണ്ടതുണ്ടെന്ന്‌ ധവാന്‍ ഭരണഘടനാ ബെഞ്ചിന്‌ മുമ്പില്‍ അറിയിച്ചെങ്കിലും താങ്കള്‍ ഒച്ചവയ്‌ക്കുന്നത്‌ തുടര്‍ന്നോളൂവെന്നും തങ്ങള്‍ വിധി പറഞ്ഞുകൊള്ളാമെന്നും ചീഫ്‌ ജസ്റ്റിസ്‌ വ്യക്തമാക്കി.

കോടതിയില്‍ താന്‍ അപമാനിതനായെന്നും തീരുമാനം അന്തിമമാണെന്നും ധവാന്‍ അറിയിച്ചു. രമജന്‍മഭൂമിബാബ്‌റി മസ്‌ജിദ്‌ കേസിലെ വാദം നടന്ന സമയത്തും ദീപക്‌ മിശ്രയും രാജീവ്‌ ധവാനും തമ്മില്‍ കോര്‍ത്തിരുന്നു.

 ചീഫ്‌ ജസ്റ്റിസായിരിക്കുന്ന ദീപക്‌ മിശ്രയുടെ കാലാവധി അവസാനിക്കാറായിരിക്കെ രാജ്യത്തെ സുപ്രധാന വിഷയവുമായി ബന്ധപ്പെട്ടുള്ള രാമജന്‍മഭൂമിബാബ്‌റി മസ്‌ജിദ്‌ കേസിന്റെ അന്തിമ വാദം കേള്‍ക്കരുതെന്ന്‌ ധവാന്റെ ആവശ്യമാണ്‌ കോടതിയില്‍ ഉരസലിന്‌ വഴിവെച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക