Image

മോദിയുടെ പാകിസ്ഥാന്‍ ഗൂഢാലോചന ആരോപണത്തിനെതിരെ ബി.ജെ.പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ

Published on 12 December, 2017
മോദിയുടെ പാകിസ്ഥാന്‍ ഗൂഢാലോചന ആരോപണത്തിനെതിരെ ബി.ജെ.പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ


ന്യൂദല്‍ഹി: ഗുജറാത്ത്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസും പാകിസ്ഥാനും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെ അസംബന്ധം എന്ന്‌ വിശേഷിപ്പിച്ച്‌ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ.

ഇന്തോ പാക്‌ സമാധാന നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മണി ശങ്കര്‍ അയ്യര്‍ യോഗം വിളിച്ചതില്‍ യാതൊരു തെറ്റും തനിക്കു കാണാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം തന്നെയും അതിലേക്ക്‌ ക്ഷണിച്ചിരുന്നെന്നും വ്യക്തമാക്കി.

'എന്നെയും ആ അത്താഴത്തിനു ക്ഷണിച്ചിരുന്നു. പക്ഷേ മഹാരാഷ്ട്രയിലെ അലോകയില്‍ ചില രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ എനിക്ക്‌ അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.' സിന്‍ഹ വ്യക്തമാക്കി.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ്‌ അഹമ്മദ്‌ കസൗരിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ അത്താഴ വിരുന്നില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, മുന്‍ വൈസ്‌ പ്രസിഡന്റ്‌ ഹമീദ്‌ അന്‍സാരി, മുന്‍ സൈനിക മേധാവി ദീപക്‌ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇന്തോപാക്‌ ബന്ധവുമായി ബന്ധപ്പെട്ട കസൗരിയുടെ പുസ്‌കതം പ്രകാശനം ചെയ്‌തതുമായി ബന്ധപ്പെട്ടും മണി ശങ്കര്‍ അയ്യര്‍ അത്താഴ വിരുന്ന്‌ നടത്തിയിരുന്നതായി സിന്‍ഹ വ്യക്തമാക്കി.

'ഞാനും ആ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. അതിനു മുമ്പ്‌ കസൗരിയുടെ പുസ്‌തകവുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ച സമയത്ത്‌ അദ്വാനിജിയ്‌ക്കൊപ്പം ഞാനും പങ്കെടുത്തിരുന്നു. ഇത്തരം പരിപാടികള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നു പറയുന്നത്‌ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല.' അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക