Image

കാറ്റ് (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 12 December, 2017
കാറ്റ് (കവിത: ഫൈസല്‍ മാറഞ്ചേരി)
കാറ്റിനെ
എനിക്കിഷ്ടമാണ്
ആദ്യം നിന്റെ ഗന്ധം
എന്നില്‍ നിറച്ച കാറ്റ്
പിന്നെ നമ്മുടെ
സമാഗമത്തില്‍
നമ്മെ തഴുകി
കൂടെ നിന്ന കാറ്റ്

പലപ്പോഴും ആ കാറ്റിന്
വല്ലാത്തൊരു ഒരു ആരവമായിരുന്നു
ആവേശമായിരുന്നു
നമ്മെ തഴുകി തലോടാന്‍

പിന്നെ ആ കാറ്റാണ് കൊടുങ്കാറ്റായി
നമ്മെ പിരിച്ചത്
പിന്നെ എപ്പഴോ
അതൊന്ന് കനം
കുറഞ്ഞ് വീശിയപ്പോള്‍
നാം ഒന്നായി

ഇന്നും ആ കാറ്റ്
ഇവിടെയൊക്കെ
ചുറ്റി തിരിയുന്നു
നമ്മെ പിരിക്കാനോ
ചേര്‍ക്കാനോ അറിയില്ല

എന്നാലും ഞാനീ
കാറ്റിനെ
സ്‌നേഹിക്കുന്നു
ഒരിക്കലും നമ്മില്‍ നിന്നും
വിട്ടൊഴിയാത്ത ആ ശ്വാസക്കാറ്റിനെ.....
നിശ്വാസ കാറ്റിനെ.....

******
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക