Image

ബംഗ്ലാദേശി ഭീകരന്റെ കുടുംബം ന്യു യോര്‍ക്ക് പോലീസിനെതിരെ

Published on 12 December, 2017
ബംഗ്ലാദേശി ഭീകരന്റെ കുടുംബം ന്യു യോര്‍ക്ക് പോലീസിനെതിരെ
ന്യു യോര്‍ക്ക് ടെംസ് സ്‌ക്വയറിലെ ബസ് സ്റ്റേഷനില്‍ സ്വയം നിര്‍മ്മിത ബോംബുമായി പോയ ബംഗ്ലാദേശി അകെയ്ദുള്ളയുടെ (27) കുടുംബം പോലീസിനെതിരെ.
അകെയ്ദുള്ളയുടെ നടപടിയില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും എന്നാല്‍ അതിന്റെ പേരില്‍ കുടുംബത്തെ പോലീസ് പീഡിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ മുഖേന പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

പോലീസ് നാലു വയസുള്ള കുട്ടിയെ തണുപ്പത്ത് പുറത്തു നിര്‍ത്തിയെന്നും 14 വയസുള്ള കുട്ടിയെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി മാതാപിതാക്കളുടെയോ അഭിഭാഷകന്റെയൊ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്തുവെന്നുമാണ് പരാതി. ഇത് നീതിന്യായ വ്യവസ്ഥക്കു നിരക്കുന്നതല്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

അകെയ്ദുള്ളക്കെതിരെ ഭീകരവാദകുറ്റം ചുമത്തി. ഐഎസ് അനുഭാവിയായ ഇയാള്‍ ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാന്‍ ശ്രമിച്ചുവെന്നാണു കുറ്റം. ഇയാള്‍ക്ക്ബംഗ്ലദേശില്‍ ഭാര്യയും കുഞ്ഞുമുണ്ടെന്നു പൊലീസ് പറഞ്ഞു.

ബോംബ് സ്‌ഫോടനം നടത്തുന്നതിനു മുന്നോടിയായി അയാള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍ അപഹസിച്ച് ഹെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായി പൊലീസ് പറയുന്നു. 'നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ട്രമ്പ്, നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു' എന്നായിരുന്നു പോസ്റ്റ്.

പരുക്കേറ്റ അയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇയാള്‍ ഒറ്റയ്ക്കാണു കൃത്യം നിര്‍വഹിച്ചതെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിക്കാന്‍ ഒരുങ്ങിയാണ് താന്‍ എത്തിയതെന്ന് അയാള്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക