Image

പ്രസവിച്ചയുടനെ കുഞ്ഞിനെ ഗാര്‍ബേജില്‍ തള്ളിയ യുവതിക്കു 12 വര്‍ഷം തടവ് ശിക്ഷ

Published on 12 December, 2017
പ്രസവിച്ചയുടനെ കുഞ്ഞിനെ ഗാര്‍ബേജില്‍ തള്ളിയ യുവതിക്കു 12 വര്‍ഷം തടവ് ശിക്ഷ
ന്യൂയോര്‍ക്ക്: പ്രസവിച്ച ഉടനെ കുഞ്ഞിനെ ബാഗില്‍ കെട്ടിഗാര്‍ബേജിലെറിഞ്ഞ പാകിസ്ഥാനിയുവതി നൗഷീന്‍ റഹ്മാനു ന്യു യോര്‍ക്ക്സുപ്രീം കോടതി 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സ്റ്റേറ്റന്‍ ഐലന്‍ഡിലെ വീട്ടില്‍ നിന്നു നൗഷീന്‍ (30) കുട്ടിയെ ഗാര്‍ബേജില്‍ തള്ളിയത്.

തന്നോട് ദയ കാണിക്കണമെന്നുംഅവിവാഹിതരായ അമ്മമാരെ അംഗീകരിക്കാത്ത ഇസ്ലാമിക സംസ്‌കാരത്തിന്റെ ഫലമായാണു ഇത്തരം കടുംകൈ ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായതെന്നും നൗഷീന്‍ പറഞ്ഞുവെങ്കിലും ജഡ്ജി അതംഗീകരിച്ചില്ല.

പിതാവിന്റെയും മറ്റു വീട്ടുകാരുടെയും കടുത്ത നിലപാടുകളും തന്റെ പ്രവര്‍ത്തിക്കു കാരണമായതായി നൗഷീന്‍ പറഞ്ഞു. എന്നാല്‍ നൗഷീന്റെ തെറ്റായ നടപടി മൂലം ഒരു കൊച്ചു കുഞ്ഞിന്റെ ജീവനാണു നഷ്ടപ്പെട്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.

കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കുകയുണ്ടായില്ല. കുട്ടിയെ ഗാര്‍ബേജിലിട്ടതില്‍ അയാള്‍ക്കു പങ്കില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു.

2016 മാര്‍ച്ചിലായിരുന്നു അവിവാഹിതയായ നൗഷിന്‍ റഹ്മാന്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ഡമ്പ്സ്റ്ററില്‍ എറിയുകയായിരുന്നു. എറിയുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നത്.

കുഞ്ഞിന് അനക്കമോ, ശ്വാസമോ ഇല്ലെന്ന് കരുതിയാണ് പുറത്ത് എറിഞ്ഞതെന്നും, ജീവനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും നൗഷീന്‍പറഞ്ഞു.

പ്രോസിക്യൂഷനുമായി ചര്‍ച്ച ചെയ്ത് നൗഷീന്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു-പ്ലീ ഡീല്‍. വിചാരണ നടത്തി ശിക്ഷ തീരുമാനിച്ചിരുന്നെങ്കില്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാമായിരുന്നു എന്നു നൗഷീന്റെ അറ്റോര്‍ണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക