Image

വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പി പി ചെറിയാന്‍ Published on 13 December, 2017
വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
വാഷിംഗ്ടണ്‍ (ഡി സി) : ടെക്‌സസ് ഹാള്‍ട്ടന്‍ സിറ്റി ബേഡ് വില്ലി സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബോര്‍ഡ് മീറ്റിംഗിന് മുമ്പ് നടത്തിയിരുന്ന പ്രാര്‍ത്ഥനയെ ചോദ്യം ചെയ്ത് അമേരിക്കന്‍ ഹ്യൂമനിസ്റ്റ് അസ്സോസിയേഷന്‍ യു എസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസ്സ് വാദം കേള്‍ക്കുവാന്‍ പോലും തയ്യാറാകാതെ തള്ളികളഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ ആവശ്യം ഉന്നയിച്ച് യു എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ സമര്‍പ്പിച്ച കേസ്സ് ബേര്‍ഡ് വില്ലി ഐ എസ് ഡിക്കനുകൂലമായി വിധിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ത്ഥന തുടരുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

1997 മുതല്‍ ആരംഭിച്ചതാണ് ഐ എസ് ഡിയിലെ ഈ പ്രാര്‍ത്ഥന.

യു എസ് സുപ്രീം കോടതി ഐക്യ കണ്‌ഠേനെയാണ് തീരുമാനമെടുത്തത്. ലോക്കല്‍ ഗവണ്മെണ്ട് തലത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ന്യൂയോര്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതിക്ക് സമാനമാണ് ഈ വിധിയെന്ന് ലിബര്‍ട്ട് കൗണ്‍സില്‍ പ്രതിനിധി മാറ്റ് സ്റ്റാവര്‍ അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് ഹൈക്കോടതിയുടെ വിധി നിലവില്‍ വന്നതിന് ശേഷം മറ്റ് നിരവധി സ്‌കൂള്‍ ബോര്‍ഡുകളും പ്രാര്‍ത്ഥന നടത്തുന്നതിനനുമതി നല്‍കിയതായും മാറ്റ് പറഞ്ഞു.

ട്രംമ്പ് അധികാരമേറ്റതിന് ശേഷം മതസ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 

ട്രംമ്പ് ഭരണ കൂടത്തിന്റെ നിലപാടുകള്‍ ശരിവെക്കുന്ന കോടതി വിധികളാണ് ഇപ്പോള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക