Image

ബിറ്റ്‌കോയിന്‍ വ്യാപാരം വ്യാപകമാവുന്നു, രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌

Published on 13 December, 2017
 ബിറ്റ്‌കോയിന്‍ വ്യാപാരം വ്യാപകമാവുന്നു, രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌


ബിറ്റ്‌കോയിന്‍ വ്യാപാരം നടക്കുന്ന എക്‌സ്‌ചഞ്ചുകളില്‍ ആദായ നികുതി വകുപ്പ്‌ ഇന്ന്‌ രാജ്യവ്യാപകമായി റെയ്‌ഡ്‌ നടത്തി. ഇന്ത്യയില്‍ അംഗീകാരം നല്‍കാത്ത ബിറ്റ്‌കോയിന്‍റെ വ്യാപാരം പല കേന്ദ്രങ്ങളിലും നടക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു റെയ്‌ഡ്‌. കൊച്ചി ഉള്‍പ്പടെ ഒമ്പത്‌ കേന്ദ്രങ്ങളിലാണ്‌ ഐ ടി വകുപ്പിന്റെ ബംഗളുരു ഓഫിസിന്റെ നേതൃത്വത്തില്‍ റെയ്‌ഡ്‌ നടത്തിയത്‌. ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ്‌, ഗുരുഗ്രാമം എന്നിവിടങ്ങളില്‍ ആയിരുന്നു റെയ്‌ഡ്‌.


ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായിരുന്നു പരിശോധനയെന്ന്‌ ആദായ നികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതിന്റെ വ്യാപാരത്തിന്‌ നിരോധനമോ നിയന്ത്രണമോ കൊണ്ട്‌ വന്നിട്ടില്ല.എന്നാല്‍ വ്യപാരം നടത്തുന്നതിനെതിരെ റിസര്‍വ്‌ ബാങ്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക