Image

നവയുഗം അല്‍ഹസ്സ മേഖലയുടെ 'പൂനിലാവ് 2017' ഡിസംബര്‍ 15 ന്; ചലച്ചിത്രപിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി പങ്കെടുക്കും.

Published on 13 December, 2017
നവയുഗം അല്‍ഹസ്സ മേഖലയുടെ 'പൂനിലാവ്  2017'  ഡിസംബര്‍ 15 ന്; ചലച്ചിത്രപിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി പങ്കെടുക്കും.
അല്‍ ഹസ്സ: നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ വാര്‍ഷികാഘോഷ കലാസാംസ്‌ക്കാരിക പരിപാടിയായ  'പൂനിലാവ്  2017' , ഡിസംബര്‍ 15 വെള്ളിയാഴ്ച അരങ്ങേറും. അല്‍ഹസ്സ ശോഭയിലെ  ഷോല ആഡിറ്റോറിയത്തില്‍ വെച്ചാണ് പൂനിലാവ് 2017 അരങ്ങേറുക.

 പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി ഗാനോപഹാരവുമായി പൂനിലാവില്‍ പങ്കെടുക്കും.

 

പ്രശസ്ത പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സംഗമം, നവയുഗം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന  വൈവിധ്യമായ കലാപരിപാടികള്‍, പ്രമുഖരായ പ്രവാസി ഗായകരുടെയും, നര്‍ത്തകരുടെയും പ്രകടനങ്ങള്‍, ഹാസ്യപരിപാടികള്‍, കുടുംബസംഗമം  എന്നിവ ഉള്‍പ്പെടുന്ന 'പൂനിലാവ്  2017', കലാസാംസ്‌കാരിക സന്ധ്യയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിബുകുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിയ്ക്കും.

 

എല്ലാ പ്രവാസികളെയും, കുടുംബങ്ങളെയും പൂനിലാവ് 2017ലേയ്ക്ക് ഹാര്‍ദ്ദവമായി  സ്വാഗതം ചെയ്യുന്നതായി നവയുഗം അല്‍ഹസ്സ മേഖല ഭാരവാഹികള്‍ അറിയിച്ചു.

നവയുഗം അല്‍ഹസ്സ മേഖലയുടെ 'പൂനിലാവ്  2017'  ഡിസംബര്‍ 15 ന്; ചലച്ചിത്രപിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക