Image

എസ് ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണ്ട ആഷിഖ് അബു

Published on 13 December, 2017
എസ് ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വേണ്ട ആഷിഖ് അബു
സനല്‍ കുമാര്‍ ശശിധരനെ വിമര്‍ശിച്ച് ആഷിഖ് അബു. സെക്‌സി ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചതായി കാണുന്നു. സൂപ്പര്‍ !
ദയവായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ സനല്‍ കുമാര്‍ ശശിധരന്റെ 2015ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം നേടിയ ഒഴിവുദിവസത്തെ കളി ആഷിഖ് അബു മുന്‍കയ്യെടുത്താണ് റിലീസിങ്ങിന് എത്തിച്ചിരുന്നത്. എസ് ദുര്‍ഗ ഗോവ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെയും വിമര്‍ശിച്ചും ആഷിഖ് രംഗത്തെത്തി!യിരുന്നു. എന്നാല്‍ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശിധരന്റെ പരമാര്‍ശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക