ഉണ്ണി മുകുന്ദന്, അനൂപ് മേനോന്, ശിവദ, ശ്രുതി രാമചന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു. സംവിധായകന് സിദിഖ് സ്വിച്ച് ഓണ്‍ ചെയ്ത് ആദ്യ തിരി തെളിയിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ സേതു ആദ്യ ക്ലാപ് അടിച്ചു സിനിമയ്ക്കു തുടക്കം കുറിച്ചു.
സംവിധായകന് കണ്ണന് താമരക്കുളം, തിരക്കഥാകൃത്ത് ദിനേശ് പളളത്ത്, പ്രൊഡ്യൂസര്‍ മുഹമ്മദ് ഫൈസല്‍, അഭിനേതാക്കളായ അനൂപ് മേനോന്, ശ്രുതി രാമചന്ദ്രന്, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, നിയാസ് , ബാലാജി ശര്‍മ, ജയകൃഷ്ണന്, തുടങ്ങി ചെറുതും വലുതുമായ താരങ്ങളും സംവിധായകരായ എം പദ്മകുമാര്‍, അരുണ്‍ഗോപി, അജയ് വാസുദേവ്, നാദിര്‍ഷ, വിനോദ് വിജയന്, ആരിഫ് എംഎല് എ, തിരക്കഥാകൃത്തുക്കളായ പി എഫ് മാത്യൂസ്, ബെന്നി പി നായരമ്ബലം, ഉദയ് കൃഷ്ണ, സേതു, നിര്‍മ്മാതാക്കളായ സുബൈര്‍ വര്‍ണചിത്ര, സുനില്‍ സൂര്യ ഫിലിംസ്, ജോണി സാഗരിക, ഉള്ളാട്ടില്‍ ശശി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.