Image

ഷാജി പാപ്പനും പിള്ളേരുമെത്തി, തകര്‍പ്പന്‍ ട്രെയിലര്‍ കാണാം

Published on 13 December, 2017
ഷാജി പാപ്പനും പിള്ളേരുമെത്തി, തകര്‍പ്പന്‍ ട്രെയിലര്‍ കാണാം
ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 2നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ഷാജി പാപ്പനായി ജയസൂര്യ എത്തുമ്പോള്‍ ആദ്യ ഭാഗത്തെ താരങ്ങള്‍ എല്ലാവരും തന്നെ രണ്ടാം ഭാഗത്തിലുമുണ്ട്. ആട് വൈറല്‍ ഹിറ്റായ സമയത്ത് തന്നെ മിഥുന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങള്‍ മിഥുന്റേതായി പുറത്തുവന്നിരുന്നു. ശേഷമാണ് ആട് 2ലേക്ക് സംവിധായകന്‍ കടന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക