Image

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: സെക്രട്ടറിയും മുന്‍ പ്രസിഡന്റും അറസ്റ്റില്‍

Published on 13 December, 2017
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: സെക്രട്ടറിയും മുന്‍ പ്രസിഡന്റും അറസ്റ്റില്‍

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്റിനെയും സെക്രട്ടറിയെയും െ്രെകംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് മാവേലിക്കര കണ്ടിയൂര്‍, കോട്ടപ്പുറത്ത് വി.പ്രഭാകരന്‍ പിള്ള(86), സെക്രട്ടറി തഴക്കര, തൊമ്മന്‍ പറമ്പില്‍ വീട്ടില്‍ അന്നമ്മ മാത്യു (56) എന്നിവരെയാണ് െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി തിരുവല്ലയിലെ െ്രെകംബ്രാഞ്ച് ഓഫീസിലേക്ക് വരുത്തിയ ശേഷം ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

2016 ഡിസംബറിലാണ് താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ബാങ്കിലെ മാനേജരായ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി. നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമ ശിവം എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക