Image

ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ്: നൈജീരിയക്കാരന്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

Published on 13 December, 2017
ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ്: നൈജീരിയക്കാരന്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: ഇന്റര്‍നെറ്റ് വഴി ഒട്ടേറെ പേരില്‍ നിന്നു പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ മലപ്പുറം പോലീസ് സംഘം ഡല്‍ഹിയിലെത്തി പിടികൂടി. ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്ന നൈജീരിയക്കാരന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്. 

ഐ ഫോണ്‍ നല്‍കാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. ഒട്ടേറെ പേരെ ഇന്റര്‍നെറ്റ് മുഖേന വഞ്ചിച്ചു ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. നേരത്തെ കേരളത്തിലെത്തിയിട്ടുള്ള ഇമ്മാനുവല്‍ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി ഡല്‍ഹി മെഹ്‌റോളിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക