Image

കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ഒഐസി

Published on 13 December, 2017
കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ഒഐസി

ഇസ്താംബൂള്‍: കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒഐസി). ലോക രാഷ്ട്രങ്ങള്‍ കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ അധിനിവേശ തലസ്ഥാനമായി പരിഗണിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതോടൊപ്പം പലസ്തീനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു. ജറുസലേമിനെ ഇസ്രേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടി അപകടരമാണെന്നു വിലയിരുത്തിയ സംഘടന അമേരിക്കന്‍ നിലപാട് തള്ളിക്കളയുകയും ചെയ്തു.

നിയമവിരുദ്ധമായ തീരുമാനം പിന്‍വലിക്കാന്‍ അമേരിക്ക തയാറായില്ലെങ്കില്‍ എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ട്രംപ് ഭരണകൂടം ഉത്തരവാദിയായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

ഇസ്താംബൂളില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് അമേരിക്കയ്‌ക്കെതിരെ ഒഐസി ആഞ്ഞടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക