Image

സാമാജികര്‍ക്കെതിരായ കേസുകള്‍: അതിവേഗ കോടതിക്കു സുപ്രീം കോടതിയുടെ അംഗീകാരം

Published on 14 December, 2017
സാമാജികര്‍ക്കെതിരായ കേസുകള്‍: അതിവേഗ കോടതിക്കു സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: എംപിമാരും എംഎല്‍എമാരും പ്രതികളായ ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‌ രാജ്യത്ത്‌ അതിവേഗ കോടതി സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ അംഗീകാരം. മാര്‍ച്ച്‌ 31ന്‌ മുന്‍പ്‌ കോടതികള്‍ സ്ഥാപിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

രാജ്യത്ത്‌ ഇത്തരത്തില്‍ 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. 1581 കേസുകളാണ്‌ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി രാജ്യത്ത്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക