Image

വധശിക്ഷ വിധിച്ച കോടതിക്കെതിരെ അഡ്വക്കറ്റ് ബി.എ. ആളൂര്‍

Published on 14 December, 2017
വധശിക്ഷ വിധിച്ച കോടതിക്കെതിരെ അഡ്വക്കറ്റ് ബി.എ. ആളൂര്‍
കൊച്ചി: ഇന്ത്യന്‍ ജുഡിഷ്യറി തകര്‍ന്നെന്ന് ജിഷവധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനു വേണ്ടി ഹാജരായ അഡ്വ. എ. ആളൂര്‍. പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങള്‍ കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്റെ മൗത്ത്പീസായി മാറുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും ഭയന്ന് അവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു കോടതിയെന്നും ആളൂര്‍ ആരോപിച്ചു.

വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കും. നിരപരാധിയാണ് ശിക്ഷിക്കപ്പെട്ടതെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക