Image

ആകര്‍ഷകമായ പരിപാടികളുമായി നാമം ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 17ന് ന്യുജേഴ്‌സിയില്‍.

വിനീത നായര്‍ Published on 14 December, 2017
ആകര്‍ഷകമായ പരിപാടികളുമായി നാമം ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 17ന് ന്യുജേഴ്‌സിയില്‍.
ന്യുജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) ഡിസംബര്‍ 17ന് ന്യുജേഴ്‌സിയിലെ മോണ്‍മൗത് ജംഗ്ഷനിലുള്ള എമ്പര്‍ ഹോട്ടലില്‍ (3793 ഡട1, ങീിാീൗവേ ഖൗിരശേീി, ചഖ 08852) വര്‍ണ്ണാഭമായ പരിപാടികളുമായി ഹോളിഡേ പാര്‍ട്ടി നടത്തുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍ അറിയിച്ചു.

വൈകുന്നരം 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റ ക്ലൗസ് എത്തുന്നുണ്ട്.

അയ്യരിഷ് കോക്‌ടെയ്ല്‍ അവതരിപ്പിക്കുന്ന ഗാനമേള, മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ, മറ്റു നൃത്ത സംഗീത പരിപാടികള്‍ എന്നിവയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആസ്വാദ്യകരമായ മത്സരങ്ങള്‍ നടത്തുന്നുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് നാമം ഭാരവാഹികളായ രഞ്ജിത് പിള്ള, പ്രിയ ധര്‍മരാജന്‍ എന്നിവര്‍ പറഞ്ഞു. (Special prizes for Best Dressed Couple, Best Dressed Male, Best Dressed Female, Best Dressed Boy, Best Dressed Girl and Cutest Baby)

ചടങ്ങിനോടനുബന്ധിച്ചു 2018 ഏപ്രില്‍ 7 ന് നടത്തുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിനെക്കുറിച്ചു മാധവന്‍ ബി നായര്‍ സംസാരിക്കും. പ്രവാസി സമൂഹത്തില്‍ വളരെ ശ്രദ്ധേയമായിക്കഴിഞ്ഞ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ മലയാളികളെയും ഉത്തരേന്ത്യക്കാരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭര്‍ക്കാണ് നല്‍കുന്നത്.

Tickets are available here:
http://www.eventnshow.com/events/20171122153609
ആകര്‍ഷകമായ പരിപാടികളുമായി നാമം ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 17ന് ന്യുജേഴ്‌സിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക