Image

മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച ശംഭുലാലിനെ പിന്തുണച്ച്‌ രാജസ്ഥാനില്‍ പ്രകടനം

Published on 15 December, 2017
മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച ശംഭുലാലിനെ  പിന്തുണച്ച്‌ രാജസ്ഥാനില്‍ പ്രകടനം
ഉദയ്‌പൂര്‍: ലവ്‌ ജിഹാദ്‌ ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച ശംഭുലാല്‍ റൈഗറിനെ പിന്തുണച്ച്‌ രാജസ്ഥാനില്‍ പ്രകടനം. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ്‌ ശംഭുലാലിനെ അനുകൂലിച്ച്‌ പ്രകടനം നടന്നത്‌.

പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന്‌ 50 ഓളം പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കേറ്റവരില്‍ 20 പേര്‍ പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ 50ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. വ്യാഴാഴ്‌ച ഉച്ചയോടെ ചേതക്‌ സര്‍ക്കിള്‍ മേഖലയില്‍ പൊലീസ്‌ പ്രതിഷേധക്കാരെ തടഞ്ഞു.

പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലെറിയുകയും പൊലീസ്‌ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും ശംഭുലാലിനുവേണ്ടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ഉപേഷ്‌ റാണയെന്നയാളുടെ ഫേസ്‌ബുക്ക്‌ പോസ്റ്റാണ്‌ ഇത്തരമൊരു പ്രകടനത്തിനു തുടക്കമിട്ടത്‌. പോസ്റ്റു വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഉദയ്‌പൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക