Image

യു.പിയില്‍ ജപ്പാന്‍ പൗരനെതിരെ ആക്രമണം

Published on 15 December, 2017
യു.പിയില്‍ ജപ്പാന്‍ പൗരനെതിരെ ആക്രമണം

ലഖ്‌നൗ: യു.പിയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥയാകുന്നു. ജാപ്പനീസ്‌ പൗരനാണ്‌ ഇത്തവണ ആക്രമണത്തിന്‌ ഇരയായത്‌.

ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും അക്രമികള്‍ പാസ്‌പോര്‍ട്ടും പണവും അപഹരിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ഒരാളെ അറസ്റ്റ്‌ ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. വാരാണസിയില്‍ വെച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തെ ആക്രമിച്ചത്‌.

തന്റെ കൈവശമുണ്ടായിരുന്ന പണവും ക്യാമറും മൊബൈലും പാസ്‌പോര്‍ട്ടും വിസയും മറ്റ്‌ രേഖകളുമെല്ലാം അക്രമികള്‍ അപഹരിച്ചതായി ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു യു.പിയിലെ മിര്‍സാപൂരില്‍ വെച്ച്‌ ഫ്രഞ്ച്‌ പൗരന്‍മാരെ ഒരു സംഘം ആക്രമിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക