Image

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന്‌ ബിജെപിയെ വെല്ലുവിളിച്ച്‌ ശിവസേന

Published on 15 December, 2017
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന്‌ ബിജെപിയെ വെല്ലുവിളിച്ച്‌ ശിവസേന


മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന്‌ തയാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച്‌ ശിവസേന രംഗത്ത്‌. ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കുമെന്ന്‌ ശിവസേന യുവജനവിഭാഗം നേതാവ്‌ ആദിത്യ താക്കറെ പറഞ്ഞു.


ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്‌സിറ്റ്‌ പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ്‌ ബിജെപിക്കെതിരെ ശിവസേന രംഗത്തുവന്നത്‌. എന്തൊക്കെ സംഭവിച്ചാലും തനിച്ച്‌ അധികാരത്തിലെത്തുന്നതിനായിട്ട്‌ ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും അഹമ്മദ്‌നഗറിലെ ശിവസേന റാലിയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക