Image

ഡോ. സഞ്ജന ജോണിന് വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്

Published on 15 December, 2017
ഡോ. സഞ്ജന ജോണിന് വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്
ന്യൂഡല്‍ഹി: പ്രമുഖ ഫാഷന്‍ ഡിസൈനറും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. സഞ്ജന ജോണിന് ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്. 

പ്രചോദനപരവും വ്യത്യസ്തവുമായ നേതൃനിരയിലുടെയും മനുഷ്യരാശിക്കുവേണ്ടിയുള്ള മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെയും ശാന്തിയും സമാധാനവും വളര്‍ത്താന്‍ ശ്രമിച്ചതിനാണ് അവാര്‍ഡ്. 

ഇന്ത്യയിലും അമേരിക്കയിലും വിവിധ കര്‍മ്മരംഗങ്ങളില്‍ മികവ് തെളിയിച്ച ഡോ. സഞ്ജന ജോണ്‍ കാരുണ്യ പ്രവര്‍ത്തകയെന്ന നിലയില്‍ ഒട്ടേറെ ജീവിതങ്ങള്‍ക്ക് തുണയായി. പ്രതികൂല സാഹചര്യങ്ങളിലും മചിത്തത കൈവിടാതെ മുന്നേറാനുള്ള അചഞ്ചലമായ അത്മവിശ്വാസത്തിനുടമയാണ് ഡോ. സഞ്ജനയെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. 

ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡേ പ്രമാണിച്ചാണ് സ്വാമി ചിദാനന്ദജി അവാര്‍ഡ് സമ്മാനിച്ചത്. ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, ആംനസ്റ്റി വേള്‍ഡ് വൈഡ്, യൂണിവേഴ്‌സല്‍ മിഷന്‍ ഫോര്‍ പീസ് ആന്‍ഡ് ഹാര്‍മണി തുടങ്ങിയവയുടെ സഹകരണത്തോടെ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ ആത്മീയ-സാമൂഹിക നേതാക്കള്‍ പങ്കെടുത്തു. 
ഡോ. സഞ്ജന ജോണിന് വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്ഡോ. സഞ്ജന ജോണിന് വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്ഡോ. സഞ്ജന ജോണിന് വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്ഡോ. സഞ്ജന ജോണിന് വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക