Image

ഏഷ്യയിലെ സെക്‌സി പുരുഷന്‍ ഇനി ഷാഹിദ് കപൂര്‍

Published on 15 December, 2017
ഏഷ്യയിലെ സെക്‌സി പുരുഷന്‍ ഇനി ഷാഹിദ് കപൂര്‍
ഏഷ്യയിലെ എറ്റവും സെക്‌സിയായ പുരുഷന്‍ ഇനി ബോളിവുഡ് താരം ഷാഹിദ് കപൂര്‍ . യു.കെ ആസ്ഥാനമായുള്ള ഈസ്‌റ്റേണ്‍ ഐ മാസിക നടത്തിയ തിരഞ്ഞെടുപ്പിലാണ് ഷാഹിദ് പട്ടിയില്‍ മുന്നിലെത്തിയത്. മുന്‍ വര്‍ഷം ഈ സ്ഥാനം ലഭിച്ച ബ്രിട്ടീഷ്പാകിസ്താനി ഗായകന്‍ സായിന്‍ മാലിക്കിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷാഹിദ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

ഏറ്റവും സെക്‌സിയായ അമ്ബത് പുരുഷന്മാരുടെ പട്ടികയില്‍ ഹൃത്വിക് റോഷന്‍ ആണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഹൃത്വിക് പട്ടികയില്‍ രണ്ടാമതെത്തുന്നത്. “2017 ല്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്‌സിയായ പുരുഷന്‍..ഗംഭീരം..എല്ലാവര്‍ക്കും നന്ദി.നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്. ലവ് യു ഓള്‍”..ഷാഹിദ് ട്വിറ്ററില്‍ കുറിച്ചു..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക