Image

തിരുവനന്തപുരത്ത് അപകടമരണം കുറയ്ക്കാന്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും രംഗത്ത്

Published on 15 December, 2017
തിരുവനന്തപുരത്ത് അപകടമരണം കുറയ്ക്കാന്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും രംഗത്ത്
ഡിട്രോയിറ്റ്: നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അകാലത്തില്‍ പൊലിഞ്ഞ ഡോ. രമേഷ് കുമാറിന്റെ പേരില്‍ സ്ഥാപിച്ച ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്ത് അത്യാധുനിക ആംബുലന്‍സ് യൂണിറ്റ് നല്‍കുകയും ട്രൂമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവിന്റെ (TRI) ഭാഗമാകുകയും ചെയ്യുന്നു.

ഇതിന്റെ ഉദ്ഘാടനം ഈ മാസം 21-നു കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഈ സരംഭത്തില്‍ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, കേരളാ പോലീസ് എന്നിവയാണു സഹകരിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ ആംബുലന്‍സുകളും ട്രൂമാ കെയര്‍ സംവിധാനമുള്ള ആശുപത്രികളുമാണ് പങ്കാളികള്‍. എവിടെയെങ്കിലും ഒരു അപകടം ഉണ്ടായെന്നുവിവരം കിട്ടിയ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂം തൊട്ടടുത്തുള്ള ആംബുലന്‍സ് യൂണിറ്റിനെ വിവരം അറിയിക്കും. സ്ഥലത്തെത്തുന്ന അവര്‍ പ്രാഥമിക വിലയിരുത്തലിനുശേഷം അപകടത്തില്‍പ്പെട്ടയാളെ സമീപത്തെ ട്രൂമാ കെയര്‍ സെന്ററിലെത്തിക്കുന്നു.ഇതിനായി പ്രത്യേക ആപ്പ് രൂപം കൊടുത്തിട്ടുണ്ട്

ഇതുവഴി മരണസാധ്യത ഏറെ കുറക്കാനാവുമെന്നു കരുതുന്നു. അപകടത്തില്‍പ്പെട്ട് ഏതാനും സമയത്തിനകം (ഗോള്‍ഡന്‍ അവര്‍) ആശുപത്രിയിലെത്തിക്കാനായാല്‍ നല്ലൊരു പങ്കിനെ രക്ഷപെടുത്താമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനുള്ള ശ്രമമാണ് ടി.ആര്‍.ഐ. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ആണു ഇതിന്റെ ചെയര്‍.

ഇപ്പോള്‍ അപകട സ്ഥലത്തു നിന്നു വിളിച്ചാല്‍ ആംബുലന്‍സുകള്‍ ചെല്ലാന്‍ മടികാട്ടും. ആരു പണം കൊടുക്കുമെന്നതാണു പ്രശ്‌നം.എന്നാല്‍ ഈ സംവിധാനത്തില്‍,അപകടത്തില്‍ പെട്ടയാള്‍ ആംബുലന്‍സിനു പണംകൊടുത്തില്ലെങ്കില്‍, അഥവാ കൊടുക്കാന്‍ കഴിവില്ലെങ്കില്‍ ടി.ആര്‍.ഐ വഴി അതു നല്‍കും.

ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന റാപ്പിഡ് ആകസസ് മെഡിക്കല്‍ യൂണിറ്റ് (RAMU) ജീവന്‍രക്ഷാ സംവിധാനങ്ങള്‍ എല്ലാമുള്ളതാണ്. ഡിട്രോയിറ്റ്ഹെന്രി ഫോര്‍ഡ് ഹോസ്പിറ്റലില്‍ യൂറോളജി റെസിഡന്റായിരുന്ന ഡോ. രമേഷ് കുമാറിന്റെ ചെല്ലപ്പേരും രാമു എന്നായിരുന്നു.

തിരുവനതപുരത്തെ ഐ.എം.എ. പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, ഐ.എം.എ നെറ്റ് വര്‍ക്ക് ഫോര്‍ ട്രുമാ ആന്‍ഡ് എമര്‍ജെന്‍സികെയര്‍ (ഇന്‍ ടെക്)ചെയര്‍ ഡോ. ശ്രീജിത്ത് കുമാര്‍ എന്നിവരുടെ അഭ്യര്‍ഥന പ്രകാരമാണു ഫൗണ്ടേഷന്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നു ഡോ. രമേഷ് കുമാറിന്റെ പിതാവും മുന്‍ ആപി പ്രസിഡന്റുമായ ഡോ. നരേന്ദ്ര കുമാര്‍ പറഞ്ഞു. 50 ലക്ഷം രൂപ ഇതിനായി നല്‍കി. വരും വര്‍ഷങ്ങളിലും സഹകരണം തുടരും.

ജില്ലയില്‍ 70-ല്പരം ആംബുലന്‍സുകളും ആശുപത്രികളുടെ വക ആംബുലന്‍സുമുണ്ട്. ഇവയെല്ലാം അമേരിക്കയിലെ പോലെ ഒരു സംവിധാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ അതു വലിയ നേട്ടമായിരിക്കും.

രമേഷ് കുമാര്‍ പഠനം നഠത്തിയ കൊച്ചിയിലും ഇത്തരമൊരു സംവിധാനത്തെപറ്റി ആലോചിക്കുന്നുണ്ട്.

രമേഷ് കുമാറിന്റെ ഒര്‍മ്മക്കായി അടുത്തയിടക്കു സംഘടിപ്പിച്ച ഗോള്‍ഫ് ഔട്ടിംഗ് ചെലവു കഴിഞ്ഞ് 2 ലക്ഷത്തില്‍ പരം ഡോളര്‍ സമാഹരിക്കുകയുണ്ടായി. അതില്‍ 25,000 നല്‍കിഡോളര്‍ ഹെന്രി ഫൊര്‍ഡ് ഹോസ്പിറ്റലില്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തി. സെന്റ്രല്‍ മിഷിഗന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് 25,000 ഡോളര്‍ നല്‍കി. സൗജന്യ ക്ലിനിക്കിനായി 10,000 ഡോളറും ഒരു നഴ്‌സിംഗ് സ്റ്റുഡന്റിനു 5000 ഡോളറും നല്‍കി.

ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. കുമാറും പങ്കെടുക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്,ഡോ. മാര്‍ത്താണ്ഡപിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും. 
തിരുവനന്തപുരത്ത് അപകടമരണം കുറയ്ക്കാന്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും രംഗത്ത്
Dr. Ramesh Kumar
തിരുവനന്തപുരത്ത് അപകടമരണം കുറയ്ക്കാന്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും രംഗത്ത്
തിരുവനന്തപുരത്ത് അപകടമരണം കുറയ്ക്കാന്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും രംഗത്ത്
തിരുവനന്തപുരത്ത് അപകടമരണം കുറയ്ക്കാന്‍ ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക