Image

സ്ലിം- ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ പൊതുവേദിയില്‍

Published on 16 December, 2017
സ്ലിം- ഒടിയന്‍ ലുക്കില്‍  മോഹന്‍ലാല്‍ പൊതുവേദിയില്‍


കൊച്ചി: ആകാംഷയ്‌ക്ക്‌ വിരാമമിട്ട്‌ ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ ആദ്യമായൊരു പൊതുവേദിയില്‍. ഇടപ്പള്ളിയിലെ മൈജിയുടെ ഉദ്‌ഘാടന വേദിയിലാണ്‌ മോഹന്‍ലാല്‍ സ്ലിം ലുക്കിലെത്തിയത്‌.

മീശയെടുത്ത്‌ ക്ലീന്‍ ഷേവ്‌ ലുക്കിലുള്ള മോഹന്‍ലാലിനെ കാണാനായി നൂറുകണക്കിന്‌ ആരാധകരാണ്‌ ഇടപ്പള്ളിയിലെത്തിയത്‌.
രഞ്‌ജിനി ഹരിദാസ്‌ ആയിരുന്നു പരിപാടിയിലെ അവതാരിക. രഞ്‌ജിനി മോഹന്‍ലാലിനെ വേദിയിലേക്ക്‌ സ്വാഗതം ചെയ്‌തതും ആരാധകര്‍ ആര്‍പ്പുവിളികളും ആരവുമായി താരത്തെ വരവേല്‍ക്കുകയായിരുന്നു.

ഒടിയന്‍' എന്ന ചിത്രത്തിന്‌ വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചത്‌ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. തടിയൊക്കെ കുറച്ച്‌ സ്ലിം ആയ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെ ആരാധകരെ തീര്‍ത്തും ഞെട്ടിച്ചുകൊണ്ട്‌ കിടിലന്‍ ലുക്കില്‍ കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്ന്‌ താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക