Image

ഒടിനില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിര

Published on 16 December, 2017
ഒടിനില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിര
മോഹന്‍ലാലിന്റെ ഒടിയനില്‍ വമ്പന്‍ താരനിര അണിനിരക്കുന്നു. പ്രകാശ് രാജ്, മഞ്ജുവാര്യര്‍, നരേന്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ കൈലാഷ്, ശ്രീജയ, സന അല്‍ത്താഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നു.

പ്രധാന കഥാപാത്രങ്ങളും ചെറുപ്പ കാലഘട്ടത്തില്‍ കൂടെയുള്ള കഥാപാത്രങ്ങളായാണ് ഈ മൂന്നു പേരും എത്തുന്നതെന്നാണ് സൂചന. മോഹന്‍ലാലിന്റെ ശാരീരിക തയാറെടുപ്പുകള്‍ക്കായി മാറ്റിവെച്ച നാലാം ഷെഡ്യൂളിലെ ഷൂട്ടിംഗ് ജനുവരി ആദ്യ വാരത്തില്‍ തന്നെ ആരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക