Image

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ദേശീയദിനമാഘോഷിച്ചു

Published on 16 December, 2017
മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ദേശീയദിനമാഘോഷിച്ചു

ദോഹ: മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. തങ്ങളുടെ പോറ്റമ്മ നാടിനോട് ഓരോ പ്രവാസിയും അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ദേശീയ ദിനം ഏറെ വൈകാരികത ഉള്ളതാണെന്നും ആഘോഷത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ക്ഷേമ രാഷ്ട്രത്തിന്റെ എല്ലാ സങ്കല്പങ്ങളുടേയും പ്രായോഗിക വത്കരണത്തിലൂടെയാണ് ഖത്തര്‍ എന്ന കൊച്ചു രാജ്യം ലോകത്തിന്റെ നെറുകയിലെത്തിയത്. ഈ നേട്ടം സ്വദേശികളോടൊപ്പം ഓരോ വിദേശിയും ആഘോഷിക്കുന്നുവെന്നതാണ് ദേശീയ ദിനത്തെ ശ്രദ്ധേയമാക്കുന്നത്.

മിസഈദ് ഗോള്‍ഫ് കല്‍ബ്ബില്‍ നടന്ന പരിപാടിയില്‍ മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് മുഖ്യ രക്ഷാധികാരിയും ഇന്റര്‍നാഷണല്‍ മൈന്‍ഡ് ട്യൂണറുമായ ഡോ. സി.എ. റസാഖ്, സക്‌സസ് കോച്ചും ട്രെയിനറുമായ മശ്ഹൂദ് തിരുത്തിയാട്, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ചെയര്‍മാന്‍ ഡോ. അമാനുള്ള വടക്കാങ്ങര, വൈസ് ചെയര്‍മാന്‍ ബഷീര്‍ വടകര, ബഷീര്‍ ഇന്ത്യന്‍ എംബസി, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഷഫീഖ് എം.കെ. തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക