Image

അജ്‌മല്‍ കസബിന്റെ മരണവാര്‍ഷികം ആഘോഷിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന്‌ കര്‍ണാടക ഗവര്‍ണര്‍

Published on 17 December, 2017
 അജ്‌മല്‍ കസബിന്റെ മരണവാര്‍ഷികം ആഘോഷിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന്‌ കര്‍ണാടക ഗവര്‍ണര്‍
ബംഗളൂരു: മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലാവുകയും പിന്നീട്‌ തൂക്കിലേറ്റപ്പെടുകയും ചെയ്‌ത പാക്‌ ഭീകരന്‍ അജ്‌മല്‍ കസബിന്റെ മരണവാര്‍ഷികം ആഘോഷിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന്‌ കര്‍ണാടക ഗവര്‍ണര്‍ വജുഭായ്‌ വാല.

ഭീകര- ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലാവുന്നവരുടെ വിചാരണ നടപടികള്‍ കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പക്കാണമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വാല ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക