Image

പാക്കിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു

Published on 17 December, 2017
പാക്കിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്കു പരുക്കുണ്ട്. ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെ നാലു പേരടങ്ങിയ ആയുധധാരികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പള്ളിയുടെ പ്രവേശന കവാടത്തിനു സമീപം ഒരു ഭീകരനെ പൊലീസ് വെടിവച്ചിട്ടെങ്കിലും മറ്റൊരാള്‍ പള്ളിയിലേക്കു ഓടിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിനിടെ രണ്ടു ഭീകരര്‍ രക്ഷപ്പെട്ടെന്നും ഇവരെ പിന്തുടര്‍ന്ന് വധിച്ചുവെന്നും പൊലീസ് അറിയിച്ചു.

150 കുട്ടികള്‍ കൊല്ലപ്പെട്ട 2014ലെ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിനു തൊട്ടടുത്ത ദിവസമാണ് ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക