Image

ഫ്‌ളക്‌സില്‍ കിമ്മിന്റെ ചിത്രം: സിപിഎമ്മിനെതിരേ വിമര്‍ശനവുമായി ബിജെപി

Published on 17 December, 2017
ഫ്‌ളക്‌സില്‍ കിമ്മിന്റെ ചിത്രം: സിപിഎമ്മിനെതിരേ വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഫ്‌ളക്‌സില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ബിജെപി കേന്ദ്ര നേതൃത്വം. 

ശത്രുക്കളെ കൊന്നൊടുക്കുന്ന കേരളത്തിലെ സിപിഎം, കിമ്മിന്റെ ചിത്രം സ്ഥാപിച്ചതില്‍ അത്ഭുതപ്പെടാനാവില്ലെന്ന് ബിജെപി വക്താവ് സംപിത് പത്ര ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ സിപിഎം പോസ്റ്ററുകളില്‍ കിം ജോംഗ് ഉന്നിനെ കാണാം. ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്ന അവരിത് ചെയ്തതില്‍ അത്ദുതമില്ല സംപിത് പത്ര പറഞ്ഞു.

ആര്‍എസ്എസ് ബിജെപി ഓഫീസുകള്‍ക്കു നേരെ മിസൈല്‍ വിക്ഷേപിക്കാന്‍ അവരുടെ കരാള അജണ്ടയില്‍ പദ്ധതിയില്ലെന്ന് പ്രതീക്ഷിക്കുന്നതായും സംപിത് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക