Image

ഗുജറാത്തില്‍ ജിഗ്‌നേഷ്‌ മെവാനിക്ക്‌ ജയം

Published on 18 December, 2017
ഗുജറാത്തില്‍ ജിഗ്‌നേഷ്‌ മെവാനിക്ക്‌ ജയം

അഹമ്മദാബാദ്‌: വഗ്‌ദാം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ മത്സരിച്ച ദളിത്‌ നേതാവ്‌ ജിഗ്‌നേഷ്‌ മെവാനിക്ക്‌ ജയം. 18150 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ മെവാനി ബി.ജെ.പിയുടെ വിജയ്‌ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയത്‌. എ.എ.പിയുടെ അടക്കം പിന്തുണ ജിഗ്‌നേഷ്‌ മെവാനിക്ക്‌ ഉണ്ടായിരുന്നു.

ഉന സംഭവത്തിന്‌ ശേഷം ദളിതര്‍ക്ക്‌ ഭൂമി ആവശ്യപ്പെട്ടും അവകാശസംരക്ഷണത്തിന്‌ വേണ്ടിയും 'ആസാദി കൂച്ച്‌' മുദ്രാവാക്യമുന്നയിച്ച്‌ ഗുജറാത്തിലും പുറത്തും പ്രക്ഷോഭം നയിച്ച ജിഗ്‌നേഷ്‌ തെരഞ്ഞെടുപ്പ്‌ ജയത്തോടെ ഗുജറാത്തില്‍ നിര്‍ണായക ശക്തിയായിരിക്കുകയാണ്‌.

ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ്‌ തന്റെ ലക്ഷ്യമെന്ന ജിഗ്‌നേഷ്‌ മെവാനിയുടെ നിലപാടിന്‌ ജനങ്ങള്‍ പിന്തുണ നല്‍കിയെന്നു തന്നെയാണ്‌ ഫലം വ്യക്തമാക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക