Image

തിരയടങ്ങാതെ (കവിത- ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 18 December, 2017
തിരയടങ്ങാതെ (കവിത- ഫൈസല്‍ മാറഞ്ചേരി)
തിരയില്‍ പെട്ടൊരു തോണി കണക്കേ മനമലയുന്നു ഗതി കിട്ടാതെ

തിരയും തീരം അകലെയാണ്
തുഴയെറിയുന്നു വീണ്ടും വീണ്ടും

കാറ്റും കോളും അലറി വരുന്നത് കണ്ട് ഇടറുന്നുണ്ട് ഉടലും മനവും

ഒത്തു പിടിച്ചാല്‍ മലയും പോരും
എന്നറിവാണ് ആശ്രയമിവിടെ

ഒറ്റയ്ക്കല്ല നീയെന്നുള്ളൊരു തിരിച്ചറിവില്‍ നെടുകെ തുഴയുക കരകാണും വരെ

കൈവെടിയില്ല മനസ്സില്‍ അര്‍പ്പിത വിശ്വാസങ്ങള്‍ 

മുറുകെ പുണരുക നിന്‍ വിശ്വാസം ഏകനിലുള്ള അചഞ്ചല ചിത്തം

ഇരവും പകലും മാറി വരുന്ന പൊരുളിന്‍ ദൃഷ്ടാന്തങ്ങള്‍

അറിവൊരു മുറിവായ്
നീറും നേരം പെയ്യും 
മിഴിനീര്‍ അരുവികള്‍ 
ചാലിട്ടൊഴുകി

ഞാനെന്നുള്ളൊരു അഹങ്കാരത്തിന്‍ കണികകള്‍
ദൂരെ കടിലില്‍ ചെന്നു പതിച്ചു

ഉടവാള്‍ ഉറയിലുറങ്ങി
ഉടലില്‍ ചേങ്ങലയുണര്‍ന്നു......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക