Image

നെഹ്‌റു കുലം വഴിമാറൂ... (ബി. ജോണ്‍ കുന്തറ)

Published on 18 December, 2017
നെഹ്‌റു കുലം വഴിമാറൂ... (ബി. ജോണ്‍ കുന്തറ)
ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒന്നും ഫലംപുറപ്പെടുവിച്ചില്ല. നെഹ്‌റു കുടുംബത്തിന്റെ കയ്യ്കളില്‍നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്പാര്‍ട്ടിയുടെ നേതുര്‍സ്ഥാനം മാറാതെ ഇന്ത്യയില്‍ കോണ്‍ഗ്രസ്പാര്‍ട്ടിവളരില്ല അധികാരത്തില്‍ എത്തുകയുമില്ല.

സ്വാതദ്ര്യത്തിനുശേഷം ഏതാനും ചെറുഇടവേളകള്‍ മാറ്റിനിറുത്തിയാല്‍ ഈ കുടുംബമാണ് പാര്‍ട്ടിയെ നയിച്ചിട്ടുള്ളത്. ഗാന്ധി എന്ന കടമെടുത്ത കുടുംബപ്പേര് ഇനിയുള്ള കാലങ്ങളില്‍ വിജയിക്കില്ല.
നരേന്ദ്രമോഡി ഭരണത്തില്‍വന്നിട്ട് ഉടനെ നാലുവര്‍ഷങ്ങള്‍ കഴിയും 2019 നിലാണ് അടുത്തതിരഞ്ഞെടുപ്പുനടക്കേണ്ടത് എന്നാല്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരംനിലവിലുള്ള കേന്ദ്രഭരണകൂടത്തിന് കാലാവധിതീരുംമുന്‍പേ സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍ തിരഞ്ഞെടുപ്പുനേരത്തേയും നടത്താം.

ലോകത്തിലെ ഏറ്റവുംവലിയ ഡെമോക്രാറ്റിക്രാജ്യത്ത് ശക്തമായ ഒരുഎതിര്കക്ഷിയില്ല എന്നത് വളരെപരിതാപകരം. ഗുജറാത്തിലും, ഹിമാചല്‍പ്രദേശിലും തിരഞ്ഞെടുപ്പുതോല്‍വി സമ്മതിച്ചു കൊണ്ട് രാഹുല്‍ഗാന്ധി ഒരുവളിച്ച ചിരിയുമായി മാധ്യമങ്ങളുടെ മുന്‍പിലെത്തി.

ഒരാഴ്ചമുന്‍പാണ് ഇദ്ദേഹത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അമ്മയുടെ കയ്യില്‍നിന്നും മകനിലേയ്ക്കുള്ള കസേരമാറ്റം അല്ലാതെ അര്‍ത്ഥവത്തായ ഒരുതിരഞ്ഞെടുപ്പും ഇവിടെനടന്നിട്ടില്ല. നടന്നാല്‍ത്തന്നെസോണിയയുടെ അഭിലാഷമെ അവിടെനടക്കൂ. കൂടാതെനേരത്തെ തന്നെ A I C C പ്രവര്‍ത്തനസമതിയില്‍ സോണിയാ ഉപാസകരെ കയറ്റിയിട്ടുമുണ്ട് ഇതുപോലുള്ള സ്ഥാനമാറ്റങ്ങള്‍ നോര്‍ത്ത് കൊറിയപോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന സമ്പ്രദായം.
രാഹുല്‍ഗാന്ധിക്ക് സ്വന്തം എന്നുപറയാന്‍ എന്ത് രാഷ്ടീയ വ്യക്തിത്വമുണ്ട്? അമ്മയുടെ സാരിത്തുമ്പില്‍പിടിച്ചുനടന്നു എന്നല്ലാതെ. 2014 ല്‍ നടന്നതിരഞ്ഞെടുപ്പിലും ഇയാള്‍ ശക്തമായിരംഗത്തുണ്ടായിരുന്നു.

കൂടാതെ അതിനുശേഷംഏതാനും സംസ്ഥാനതിരഞ്ഞെടുപ്പുകളും നടന്നുഅവിടേയുമെല്ലാ ംരാഹുല്‍ഗാന്ധി ഓടിയും പറന്നുംനടന്നു. ഒരുചെറിയച ളുക്കംപോലും മോദിക്കോ B J P ക്കോ ഏല്‍പ്പിക്കുവാന്‍ പറ്റാതെ.

മോദിയേയും അയാളുടെ ഭരണത്തേയും ഏതിര്‍ത്തതുകൊണ്ടോ, സ്ഥിരം വിമര്‍ശിച്ചതുകൊണ്ടോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പേരെടുക്കാം ജനസമ്മതി ആര്‍ജിക്കാം എന്നൊന്നും കരുതേണ്ട. ഗാന്ധികുടുംബം ഇന്നുനേരിടുന്നത് ഒരുപുതിയതലമുറയെ അവരൊന്നും നെഹ്‌റു വോ ഇന്ദിരാഗാന്ധിയോ എന്തൊക്കചെയ്തിട്ടുണ്ട് എന്നൊന്നും അന്വേഷിക്കുവാന്‍ മിനക്കെടില്ല.

ആയതിനാല്‍ ആ തണലില്‍ ഈ രാഹുല്‍ മരംവളരും എന്നാശിക്കേണ്ട.
സോണിയാ ഗാന്ധിപൊതു രംഗത്തുപ്രവേശിക്കുന്നത് തന്നെ എല്ലാവരുംകൂടി വലിച്ചിഴച്ചുകൊണ്ടുവരുന്നു എന്നരീതിയിലായിരുന്നു. പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് ഏതുര്‍പ്പുകള്‍ ഉണ്ടായിരുന്നു ഓര്‍ക്കുന്നു, സോണിയ ഇന്ത്യാക്കാരി അല്ല എന്നൊക്കെയുള്ള വിമര്‍ശനങള്‍ .പാര്‍ട്ടിയില്‍ അന്നുനടന്ന അധികാരവടം വലിയില്‍ പാര്‍ട്ടിതകരാതിരിക്കുന്നതിന ്‌സോണിയാഗാന്ധിയായിരുന്നു അന്നത്തെ പ്രവര്‍ത്തക സമിതിയുടെ ഭൂരിപക്ഷഅഭിപ്രായം .

നെഹ്‌റുകുടുംബത്തിന്റെ തണലിലേ കോണ്‍ഗ്രസ്സ്പാര്‍ട്ടി വളരൂ എന്ന ചിന്തയില്‍ നടക്കുന്ന ഒട്ടനവധിപാര്‍ട്ടിനേതാക്കള്‍ പാര്‍ട്ടിലുണ്ട്. ഇവര്‍പുതുമുഖങ്ങള്‍ക്കൊന്നും ശോഭിക്കുവാന്‍ അവസരം നല്‍കില്ല. പരിണിതഫലമോ ഇന്ത്യന്‍ ഡെമോക്രസിക്ക് ഇന്നൊരുശക്തിയുള്ള എതിര്കക്ഷിദേശീയതലത്തില്‍ ഇല്ലാതെവരുന്നു
നെഹ്‌റുകുടുംബത്തിലെ അനന്തരഗാമികളെ പൊതുജനം കാണുന്നത് പ്രത്യേകാവകാശങ്ങളോടെ ജനിച്ചവരും വളര്‍ന്നവരുമായിട്ടാണ്.

രാഹുല്‍ഗാന്ധിയുടെ മുന്‍പില്‍ എല്ലാമൊരുവെള്ളിപ്പാത്രത്തില്‍ വിളമ്പി വച്ചിരുന്നു .മോദിയുടെഎളിയ തുടക്കവും രാഷ്ട്രീയത്തില്‍ സാധാരണക്കാര്‍ക്കുവേണ്ടിനടത്തിയ പോരാട്ടങ്ങളുടെ എല്ലാം മുന്നില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ വെറും ശിശുജല്പനങ്ങളായിമാറുന്നു.

കോണ്‍ഗ്രസ്സ്പാര്‍ട്ടിയെ രോഗശയ്യയില്‍നിന്നും സുഖപ്പെടുത്തികൊണ്ടുവരേണ്ടത്, ഇന്ത്യയുടെ ഡെമോക്രസിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഒരുശക്തമായ പ്രതിപക്ഷമില്ലെങ്കില്‍ ഭരണകക്ഷി നിയന്ത്രണംവിട്ട അധികാരദുര്‍വിനിയോഗങ്ങള്‍ക്ക് വഴിയൊരുക്കിക്കൊടുക്കും.

പ്രതിപക്ഷത്തിന്റെ ഒരുകടമയാണ് ഭരണകഷിക്ക് ഒരുകടിഞ്ഞാണിടുക. നിലവിലുള്ളഭരണം കൊണ്ടുവരുന്നമാറ്റങ്ങള്‍ കണ്ട് വെറുതെ അതുമിതുമൊക്കെ വിളിച്ചുകൂവിയാല്‍ ക്രിയാത്മകമായവിമര്‍ശനമാവില്ല.

നാടിന്റെ ആവശ്യം കോണ്‍ഗസ്സ്പാര്‍ട്ടിയില്‍ ഇപ്പോഴത്തെ ന്യൂഡല്‍ഹി ബന്ധിത രായരാഷ്ട്രീയക്കാരെ മാറ്റിനിറുത്തി അഴിമതിരഹിതരായ നേതാക്കള്‍ ഉയര്‍ന്നുവരുകയെന്നതാണ്. പുതിയ ആശയങ്ങള്‍പുതിയവഴികള്‍ അവക്കാണ് മുന്‍ഗണന നല്‍കേണ്ടത്. കാലംചെയ്ത കാമരാജ് നാടാരെപ്പോലുള്ള ,സാധാരണ ജനതയുമായി യോജിക്കുന്ന നേതാക്കള്‍. ഇതിന്റെ സാധ്യതക്ക് നെഹ്‌റു കുടുബം വഴിമാറിക്കൊടുക്കുക.
Join WhatsApp News
Boby Varghese 2017-12-19 08:15:34
Indian National Congress is no more a national party. There are several states where the Congress party gets no MLA or MP. Indira Gandhi, single handedly destroyed that party.
Just A Reader 2017-12-19 16:08:30
Yes, you are right Boby Varghese, all the blame goes to Indira Gandhi. Some how the congress party
members cannot accept the facts. Rahulji is a nice person, no question about it but, Rahulji is no match to Modiji. India is a democratic country, not a dynasty. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക