Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ക്രിസ്മസ് ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 19 December, 2017
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ക്രിസ്മസ് ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ക്രിസ്മസ്  അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന്   ഫാ. സേവ്യര്‍ മാണിക്കത്താന്‍, ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറം, മാത്യു കൂട്ടക്കര, ജോര്‍ജ് ജോണ്‍ എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ആന്റണി എടത്തിരുത്തിക്കാരന്‍, ആന്റണി തേവര്‍പാടം എന്നിവരും, മറ്റുള്ളവരും ചേര്‍ന്ന് മനോഹരമായ ക്രിസ്മസ് കരോള്‍ ഗാനങ്ങളും, സിനിമാറ്റിക് ഗാനങ്ങളും ആലപിച്ചു.

വിഭവ സമ്യുദ്ധമായ ക്രിസ്മസ് ഡിന്നറിന് ശേഷം ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ നാടോടിപാട്ട് അവതരിപ്പിച്ച് പങ്കെടുത്തവരെ ആസ്വദിപ്പിച്ചു. തുടര്‍ന്ന് 2017 ലെ ആഘോഷങ്ങള്‍ വിലയിരുത്തി, 2018 ലെ വാരാന്ത്യസെമിനാര്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ക്ക് ഏകദേശ രൂപം നല്‍കി. സേവ്യര്‍ ഇലഞ്ഞിമറ്റം പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം ക്രിസ്മസ് ആഘോഷം മോഡറേറ്റ് ചെയ്തു



ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ക്രിസ്മസ് ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ക്രിസ്മസ് ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക