ഓസ്കര് പുര്സക്കാര നോമിനേഷനുള്ള സാധ്യതാ പട്ടികയില്‍ മോഹന്‍ലാല്‍
ചിത്രം പുലിമുരുകനിലെ പാട്ടുകളും. ഒറിജിനല്‍ സോങ് വിഭാഗത്തിലുള്ള 70
പാട്ടുകള്‍ക്കൊപ്പമാണ് പുലിമുരുകനിലെ ഗോപീസുന്ദര്‍ ഈണമിട്ട കാടണിയും കാല്‍ചിലമ്പേ,
മാനത്തേ മാരിക്കുറുമ്പേ എന്നീ ഗാനങ്ങള്‍ ഇടംനേടിയിരിക്കുന്നത്.
2018
ജനുവരി 23നാമ് ഓസ്കര് നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. ഡണ്കെര്ക്,
ജസ്റ്റീസ് ലീഗ്, കോക്കോ, ഫെയ്റ്റ് ഓഫ് ദ് ഫ്യൂരിയസ്, വണ്ടര്‍ വുമണ്‍
എന്നിവയാണ് പട്ടികയിലുള്ള മറ്റ് സിനിമകള്‍. ഇന്ത്യയില്‍നിന്നുള്ള ഏക ചിത്രമാണ്
പുലിമുരുകന്.