Image

ഷാഫി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

Published on 19 December, 2017
ഷാഫി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍
ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ബെന്നി പി. നായരമ്ബലമാണ് ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. ഷാഫിയും ബെന്നിയും ചേര്‍ന്നൊരുക്കിയ ലോലി പോപ്പില്‍ കുഞ്ചാക്കോ ബോബന്‍ നായകതുല്യമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ ആലപ്പുഴയില്‍ കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ ചിത്രീകരണ തിരക്കിലാണ് കുഞ്ചാക്കോ ബോബന്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ പൂര്‍ത്തിയാക്കിയ ശേഷം മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. ജയറാമാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക