Image

ഫഹദിനൊപ്പമുള്ള അഭിനയം അവിസ്മരണീയമെന്ന് ശിവകാര്‍ത്തിയേകന്‍

Published on 19 December, 2017
ഫഹദിനൊപ്പമുള്ള അഭിനയം അവിസ്മരണീയമെന്ന് ശിവകാര്‍ത്തിയേകന്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് ചിത്രം വേലൈക്കാരന്‍ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദിന്റെ ആദിയ തമിഴ് ചിത്രമാണിത്. ഫഹദിനൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നെന്ന് നായകന്‍ ശിവകാര്‍ത്തിയേകന്‍ പറഞ്ഞു. തുടക്കത്തില്‍ തമിഴ് വെല്ലുവിളിയായെന്ന് ഫഹദ് പറഞ്ഞു.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് പ്രതിനായകനെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഫഹദ് തയ്യാറാകുന്നില്ല. ഫഹദ് ചിത്രങ്ങളുടെ ആരാധകനായ തനിക്ക് ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു

തനി ഒരുവന് ശേഷം മോഹന്‍ രാജ ഒരുക്കുന്ന വേലൈക്കാരന്‍ ഒരു തൊഴിലാളിയുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളാണ് അനാവരണം ചെയ്യുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പം സ്!നേഹ, പ്രകാശ് രാജ് തുടങ്ങി വലിയൊരുതാര നിര ചിത്രത്തിലുണ്ട്. ലോകവ്യാപകമായി 1200 തീയറ്ററകളില്‍ റിലീസ് ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച കേരളത്തിലും പ്രദര്‍ശനത്തിനെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക