Image

കോടികളുടെ കണക്കെല്ലാം നുണ, കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്: പൃഥ്വിരാജ്

Published on 19 December, 2017
കോടികളുടെ കണക്കെല്ലാം നുണ, കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്: പൃഥ്വിരാജ്
ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടിന്റേയും നിര്‍മാണച്ചിലവിന്റേയും പേരിലാകരുത് സിനിമ അറിയപ്പെടേണ്ടതെന്ന് നടന്‍ പൃഥ്വിരാജ്. ഇത്തരത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ തീര്‍ത്തും അനാരോഗ്യകരമാണെന്ന് പൃഥ്വി പറയുന്നു. പുതിയ ചിത്രമായ വിമാനത്തിന്റെ വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ കാന്‍വാസ് വലുതാകുന്നതിലും തിയേറ്റര്‍ കളക്ഷന്‍ കൂടുന്നതിലും സന്തോഷമുണ്ടെന്ന് താരം പറയുന്നു. പക്ഷേ ഒരിക്കലും സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത് അതിന്റെ പേരിലാകാന്‍ പാടില്ലെന്ന നിലപാടാണ് പൃഥ്വിക്കുള്ളത്.

‘എന്റെ സിനിമകളെക്കുറിച്ചുള്ള കോടികളുടെ കണക്കുകളെല്ലാം ഞാനും കേള്‍ക്കാറുണ്ട്. അവയില്‍ പലതും ശരിയല്ല, എന്റെ സിനിമകള്‍ക്ക് പുറത്തുപറയുന്ന ബജറ്റ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ – പൃഥ്വി പറയുന്നു.

വി എഫ് എക്‌സിന് വളരെ പ്രാധാന്യമുള്ള ചിത്രമാണ് വിമാനം. ശാരീരിക വെല്ലുവിളികളുമായി സ്‌കൂള്‍ജീവിതം പാതിയില്‍ അവസാനിപ്പിക്കേണ്ടിവന്ന വെങ്കി എന്ന യുവാവ് സ്വന്തം പ്രയത്‌നം കൊണ്ട് ജീവിതാഭിലാഷം നേടുന്ന കഥയാണ് ചിത്രം പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക