Image

പാര്‍വ്വതിയെ കുരങ്ങിനോടുപമിച്ച് ജൂഡ് ആന്റണി

Published on 19 December, 2017
പാര്‍വ്വതിയെ കുരങ്ങിനോടുപമിച്ച് ജൂഡ് ആന്റണി
കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതിയെ അവഹേളിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ആരാധകരുടെ രോഷപ്രകടനത്തിനിടെ ആദ്യമായാണ് സിനിമയില്‍ നിന്നൊരാള്‍ പാര്‍വതിയെ വിമര്‍ശിച്ച് എത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റുന്നു. മുതലാളി പറയുന്നതുപോലെ ചാടുന്നു, ഓടുന്നു, കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാടുമുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിയെയും തെറിപറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നുവച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലെ? …

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വതി വിമര്‍ശിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രം വനിത പൊലീസുകാരിയോട് പറയുന്ന സംഭാഷണം കടുത്ത സ്ത്രീവിരുദ്ധതയുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക