Image

ഓട് കണ്ടംവഴി ; ജൂഡിനോട് പാര്‍വതി

Published on 19 December, 2017
ഓട് കണ്ടംവഴി ; ജൂഡിനോട് പാര്‍വതി
കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതിയെ അവഹേളിച്ച് സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തിയിരുന്നു ആരാധകരുടെ രോക്ഷപ്രകടനത്തിനിടെ ആദ്യമായാണ് സിനിമയില്‍ നിന്നൊരാള്‍ പാര്‍വതിയെ വിമര്‍ശിച്ച് എത്തുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. പാര്‍വതിയുടെ പേര് പറയാതെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങന്റെ കഥയൊക്കെ പറഞ്ഞായിരുന്നു ജൂഡിന്റെ പോസ്റ്റ്.

വിരല്‍ ചൂണ്ടി ഓട് മലരെ കണ്ടംവഴി എന്ന ട്രോള്‍ വാക്കുകള്‍ പകര്‍ത്തിയ ചിത്രമാണ് മറുപടിയായി പാര്‍വതി പോസ്റ്റ് ചെയ്തത്. ഫെമിനിച്ച് സ്പീക്കിങ്ങ് എന്ന ടാഗും എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കുറിപ്പും പോസ്റ്റിനോടൊപ്പമുണ്ട്.

 

ജൂഡ് എഴുതിയത് ഇങ്ങനെ:

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.

ജൂഡിന്റെ ഈ വിമര്‍ശനം തന്നെക്കുറിച്ചാണ് മനസ്സിലാക്കിയിട്ടാകണം പാര്‍വതിയും വിട്ടുകൊടുത്തില്ല. പാര്‍വതി ട്വിറ്ററില്‍ എല്ലാ മുതലാളിമാര്‍ക്കുമായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക