Image

സാമൂഹിക മാധ്യമങ്ങള്‍ അപകടകരമായ ആരംഭശൂരത്വത്തില്‍: എന്‍.പി. രാജേന്ദ്രന്‍

Published on 19 December, 2017
സാമൂഹിക മാധ്യമങ്ങള്‍ അപകടകരമായ ആരംഭശൂരത്വത്തില്‍: എന്‍.പി. രാജേന്ദ്രന്‍

കുവൈത്ത് സിറ്റി : സാമൂഹിക മാധ്യമങ്ങള്‍ അപകടകരമായ ആരംഭശൂരത്വത്തിലാണ് ഉള്ളതെന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു. ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഹാളില്‍ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അടക്കം ഇത്തരം ആരോപണമുയര്‍ന്നു. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും രാജ്യദ്രോഹപരവും വംശീയവുമായ കുപ്രചാരണങ്ങള്‍ വ്യാപിക്കുന്‌പോഴും ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി വന്നു. ദൗര്‍ബല്യങ്ങള്‍ ഏറെ ഉള്ളപ്പോഴും മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നു. ദുഷിപ്പുകള്‍ പുതിയ കാലത്തെ സൃഷ്ടിയല്ല. അറിയപ്പെടുന്ന ആദ്യത്തെ മാധ്യമം 17ാം നൂറ്റാണ്ടില്‍ വന്ന കാലം തൊട്ടേ ദുഷിപ്പുകളും ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ മുഖ്യധാര മാധ്യമങ്ങള്‍ തകരും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ടി.വി. ഹിക്മത്ത് കണ്‍വീനര്‍ ഗിരീഷ് ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക