Image

സര്‍ഗപ്രതിഭകളെ അനുമോദിച്ചു

Published on 19 December, 2017
സര്‍ഗപ്രതിഭകളെ അനുമോദിച്ചു

റിയാദ്: എംഎസ്എം റിയാദ് സംഘടിപ്പിച്ച ഇന്റര്‍ മദ്രസസര്‍ഗ മത്സരത്തില്‍ ജേതാക്കളായ റിയാദ് സലഫി മദ്രസയിലെ പ്രതിഭകളെ അധ്യാപകരും ഇസ്ലാഹി സെന്റര്‍ ഭാരവാഹികളും പിടിഎയും അനുമേദിച്ചു. 247 പോയിന്റ് നേടിയാണ് സലഫി മദ്രസകിരീടം ചൂടിയത്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ കഐന്‍എം പൊതുപരീക്ഷയില്‍ റാങ്കുകള്‍ തുടര്‍ച്ചയായി നേടിയ ഈ സ്ഥാപനത്തിന് കലാ സാഹിത്യ മത്സരങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ അധ്യാപകര്‍ നല്‍കുന്ന പരിശീലനവും രക്ഷിതാക്കളുടെ സഹകരണവും കൊണ്ടാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രിന്‍സിപ്പല്‍ എം.ഡി ഹുസ്സന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രസിഡണ്ട് കെ.ഐ അബ്ദുല്‍ജലാല്‍ ഉദ്ഘാടനം ചെയ്തു.

അംജദ് അന്‍വരി, ഫളല്‍ അറക്കല്‍, മുജീബുറഹ്്മാന്‍ ഇരുന്പുഴി, ആതിഫ് ബുഖാരി, നാസര്‍ മാസ്റ്റര്‍ മുവ്വാറ്റുപുഴ, സഅദുദ്ദീന്‍ സ്വലാബി, നജീബ് സ്വലാഹി, അബൂബക്കര്‍ എടത്തനാട്ടുകര, സുല്‍ഫീക്കര്‍ തൃശൂര്‍, ജലീല്‍ കല്‍പ്പാലത്തിങ്കല്‍, അബ്ദുല്‍വഹാബ് പാലത്തിങ്ങല്‍, അബ്ദുല്‍ അസീസ് കോട്ടക്കല്‍, മര്‍സൂഖ് ടി.പി, ഇഖ്ബാല്‍ വേങ്ങര, വാജിദ് കരിപ്പൂര്‍, മുഹമ്മദലി കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക