Image

ഭീരുക്കളായി ജീവിക്കില്ല, ആണ്‍കോയ്‌മക്കെതിരേ കലഹിച്ചുകൊണ്ടേയിരിക്കും; ഡബ്ല്യുസിസി

Published on 20 December, 2017
ഭീരുക്കളായി ജീവിക്കില്ല, ആണ്‍കോയ്‌മക്കെതിരേ കലഹിച്ചുകൊണ്ടേയിരിക്കും;  ഡബ്ല്യുസിസി
കേരളത്തിലാണ്‌ ആണ്‍കോയ്‌മ ഏറ്റവും കഠിനമായി നിലനില്‍ക്കുന്നതെന്ന്‌ വിമന്‍ കളക്ടീവ്‌(WCC). സ്‌ത്രീകളുടെ അടിസ്ഥാന അവകാശനിഷേധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത്‌ ആണ്‍കോയ്‌മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന്‌ തെളിയക്കെപ്പെട്ടു കൊണ്ടേയിരിക്കുകയാണെന്ന്‌ ഡബ്ല്യുസിസി അവരുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കുറിച്ചു. WCC എപ്പോഴൊക്കെ അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത്‌ ആണ്‍കോയ്‌മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന്‌ തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.


വിമന്‍ ഇന്‍ സിനിമ കളക്ടീവ്‌ രൂപീകരിച്ച മുന്നൂറ്‌ ദിവസങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ സംഘടനയുടെ പ്രവര്‍ത്തനങ്ങളും സംഘടന പ്രവര്‍ത്തകര്‍ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന പ്രതിഷേധങ്ങളെയും മുന്‍നിര്‍ത്തി ഒരു വിശദീകരണ കുറിപ്പ്‌ എഴുതിയിരിക്കുന്നത്‌.

ഡബ്ല്യുസിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;


മലയാള സിനിമയിലെ സ്‌ത്രീകള്‍ക്കായി ഒരു സംഘടന എന്ന ചിന്തക്ക്‌ മുന്നൂറ്‌ ദിവസങ്ങള്‍ തികയുന്നു.
ഇന്നു ഞങ്ങള്‍ സംതൃപ്‌തരാണ്‌; വേറൊരു തലത്തില്‍ ദുഖിതരുമാണ്‌.
രണ്ടായിരത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തില്‍ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല.

എന്നാല്‍ എപ്പോഴൊക്കെ ണഇഇ അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത്‌ ആണ്‍കോയ്‌മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന്‌ തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

കേരളത്തിലാണ്‌ ആണ്‍കോയ്‌മ ഏറ്റവും കഠിനമായി നിലനില്‍ക്കുന്നതെന്ന്‌ വിമന്‍ കളക്ടീവ്‌. സ്‌ത്രീകളുടെ അടിസ്ഥാന അവകാശനിഷേധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത്‌ ആണ്‍കോയ്‌മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന്‌ തെളിയക്കെപ്പെട്ടു കൊണ്ടേയിരിക്കുകയാണെന്ന്‌ ഡബ്ല്യുസിസി അവരുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കുറിച്ചു. വിമന്‍ ഇന്‍ സിനിമ കളക്ടീവ്‌ രൂപീകരിച്ച മുന്നൂറ്‌ ദിവസങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ സംഘടനയുടെ പ്രവര്‍ത്തനങ്ങളും സംഘടന പ്രവര്‍ത്തകര്‍ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന പ്രതിഷേധങ്ങളെയും മുന്‍നിര്‍ത്തി ഒരു വിശദീകരണ കുറിപ്പ്‌ എഴുതിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക