Image

പ്രാര്‍ത്ഥനയും വിശ്വാസവും(ആനി ജോര്‍ജ്, തൊണ്ടാംകുഴി, ന്യൂയോര്‍ക്ക്)

ആനി ജോര്‍ജ്, തൊണ്ടാംകുഴി, ന്യൂയോര്‍ക്ക് Published on 21 December, 2017
പ്രാര്‍ത്ഥനയും വിശ്വാസവും(ആനി ജോര്‍ജ്, തൊണ്ടാംകുഴി, ന്യൂയോര്‍ക്ക്)
വിശ്വാസം പ്രാര്‍ത്ഥനയെ സഫലമാക്കുന്നു. വിശ്വാസമില്ലാത്ത പ്രാര്‍ത്ഥന വ്യര്‍ത്ഥമാണ്. നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന അല്ലെങ്കില്‍ നമുക്ക് തന്നെ ചിലപ്പോള്‍ സംശയമുണ്ടാക്കുന്ന ഒരു വിഷയമാണ് നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ? അത്തരം സംശയമുണ്ടാക്കുന്നത് നമ്മുടെ വിശ്വാസമില്ലായ്മയാണ്.ദൈവത്തില്‍ അടിയുറച്ച ഭക്തിയും വിശ്വാസവും നമ്മെ നന്മയിലേക്ക് നയിക്കുന്നു. അചഞ്ചലമായ വിശ്വാസമാണ് നമുക്ക് വേണ്ടത്. അതെങ്ങനെ ഉണ്ടാകുമെന്നു ബൈബിള്‍ വായിക്കുമ്പോള്‍ അനേകം ദൃഷ്ടാന്തങ്ങള്‍ അതില്‍ കാണാവുന്നതാണ്.

ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മഴ പെയ്യാന്‍ സാദ്ധ്യത കാണുന്നു എന്നാണു അവര്‍  പറയുന്നത്.  തീര്‍ച്ചയായും മഴ പെയ്യുമെന്നു മനുഷ്യരായ അവര്‍ക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ എല്ലാമറിയുന്ന ദൈവം നമ്മളോട് പറയുന്നത് അക്ഷരം പ്രതി ശരിയാകുന്നു.  നമ്മള്‍ വചനങ്ങളില്‍ പൂര്‍ണ്ണമായ വിശ്വാസമര്‍പ്പിക്കാത്തത്‌കൊണ്ട് സത്യം അറിയാതെ പോകുന്നു. ഇസ്രായേലിന്റെ വടക്കന്‍ പ്രദേശം ഭരിച്ചിരുന്ന അഹാബ് എന്ന രാജാവിന്റെ കാലത്ത് ജീവിച്ചിരുന്ന ഏലിയാവ് എന്ന പ്രവാചകന്‍ ഇസ്രായേലിന്റെ ദൈവത്തെക്കുറിച്ച് രാജാവിനെ മനസ്സിലാക്കാന്‍ അപേക്ഷിച്ചു, അതിനായി ശ്രമിച്ചു. എന്നാല്‍ രാജാവ് ബാല്‍ എന്ന ദൈവത്തില്‍ വിശ്വസിച്ച്‌കൊണ്ട് ഏലീയാവിനെ ശ്രദ്ധിച്ചില്ല. ബാല്‍ കാനാന്‍ കാരുടെ ദൈവമായിരുന്നു.  ഏലീയാവിന്റെ ജീവിതം സത്യ ദൈവത്തെ ആരാധിക്കേണ്ട കര്‍ത്തവ്യം ജനങ്ങളെ ബോധിപ്പിക്കുന്നതിനും വ്യാജ ദൈവത്തെ ആരാധിക്കരുതെന്നു മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയും സമര്‍പ്പിച്ചതാണ്.  ഏലിയാവ് ഒരു പ്രാര്‍ത്ഥന പുരുഷനായിരുന്നു. ഏലിയാവ് എന്ന പേരിനു എന്റെ ദൈവം യഹോവയാകുന്ന എന്നാണര്‍ത്ഥം.

 നിഷ്‌ക്കളങ്കനായ അദ്ദേഹത്തിന്റെ ന്യായമായ പ്രാര്‍ത്തനകള്‍ ദൈവം കേട്ടു. സത്യസന്ധമായ പ്രാര്‍്തഥനയിലൂടെ ജനങ്ങള്‍ ദൈവത്തോട് അപേക്ഷിച്ചതെല്ലാം ദൈവം അവര്‍ക്ക് നല്‍കി.
ബാല്‍ എന്ന ദൈവത്തെ ആരാധിക്കുന്ന അഹാബ് രാജാവിനെ ഉപദേശിക്കാന്‍ ദൈവം ഏലീയാവിനെ നിയോഗിച്ചു. സത്യ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ഏലിയാവ് അഹാബിന് കാണിച്ച് കൊടുത്തിട്ടും രാജാവ് വിശ്വസിക്കാന്‍ തയ്യാറായില്ല. ദൈവം അഹാബിന്റെ രാജ്യത്ത് വരള്‍ച്ച ഉണ്ടാകാന്‍ കല്‍പ്പിച്ചു.  മഴ നിന്നു, ധാന്യവിളകള്‍ മുരടിച്ചു, മനുഷ്യരും മൃഗങ്ങളും കഷ്ടപ്പെട്ടു,  ഇതില്‍ നിന്നും രക്ഷ നേടാന്‍ രാജാവ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
രാജാവിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ദൈവം ഏലീയാവിലൂടെ അത്ഭുത പ്രവര്‍ത്തികള്‍ കാണിച്ചെങ്കിലും നിഷേധിയും ദുര്‍വാശിക്കാരനുമായ രാജാവ്  അതൊന്നും കാണാനോ കേള്‍ക്കാനോ സമ്മതിച്ചില്ല.  ക്ഷമാശീലനായ ദൈവം വേറൊരു അത്ഭുത പ്രവര്‍ത്തിയിലൂടെ സത്യ ദൈവത്തെ രാജാവിന് ബോധ്യപ്പെടുത്താന്‍ വേണ്ടി ഏലീയാവിനു അറിവ് നല്‍കി. ഏലിയാവ് രാജാവിനോട് പറഞ്ഞു : രാജാവേ ഞാന്‍ ഇതാ മഴയുടെ ശബ്ദം കേള്‍ക്കുന്നു. 

എന്നാല്‍ തെളിഞ്ഞ ആകാശം നോക്കി ചിരിച്ച്‌കൊണ്ട് രാജാവ് പറഞ്ഞു ആകാശം മൂന്ന് വര്‍ഷമായി എങ്ങനെയോ അങ്ങനെ തന്നെ. അഹാബ് തന്റെ അത്താഴത്തിനും ഏലിയാവ് തന്റെ പ്രാര്തഥനക്കായി പര്‍വ്വത മുകളിലേക്കും പോയി.

ഏലിയാവും ഭൃത്യന്മാരും ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇടക്കിടെ അവര്‍ ആകാശത്തേക്കു നോക്കി മഴയുടെ ലക്ഷണമുണ്ടോ എന്നാരാഞ്ഞിരുന്നു.  ഏലിയാവ് അചഞ്ചലമായി തന്റെ പ്രാര്തഥന തുടര്‍ന്നു. എന്നാല്‍ ഭൃത്യന്മാര്‍ക്ക് സമയം വൈകും തോറും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അവര്‍ ചോദിച്ചു. ദൈവം തീര്‍ച്ചയായും മഴ പെയ്യിക്കുമോ? നിനക്കുറപ്പാണോ? പത്ത് കല്പനകളിലെ ആദ്യത്തെ കല്പനയായ ഞാനല്ലാതെ വേറെ ദൈവം നിനക്കുണ്ടാകരുതെന്ന കല്‍പ്പന ശിരസ്സാ വഹിച്ച വ്യക്തിയായിരുന്നു ഏലിയാവ്. അവന്‍ നന്മകള്‍ പ്രവര്‍ത്തിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു,ദൈവം തന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നുറുപ്പുണ്ടായിരുന്നു.ഏഴു തവണ അവന്‍ തന്റെ ഭൃത്യന്മാരെ ആകാശം നിരീക്ഷിക്കാന്‍ അയച്ചു. അവസാനം ഒരു ഭൃത്യന്‍ ആവേശത്തോടെ ആ കാഴ്ച്ച അറിയിച്ചു.  ഒരു മനുഷ്യന്റെ കൈയുടെ വലുപ്പത്തില്‍ കാര്‍മേഘം ഉരുണ്ട് വരുന്നു. ഏലിയാവ് തന്റെ ഭൃത്യന്മാരോട് പറഞ്ഞു. പോയി അഹാബിനെ  ഈ വിവരം അറിയിക്കുക. ഭൃത്യന്‍ ഈ വിവരവുമായി അഹാബിന്റെ അടുത്ത് ചെല്ലുന്നതിനു മുമ്പ് ആകാശം കറുത്തിരുണ്ട്, തണുത്ത കാറ്റ് വീശി, കനത്ത മഴ പെയ്യാന്‍ തുടങ്ങി. അഹാബ് ജസ്‌റീല്‍ എന്ന പട്ടണത്തിലേക്ക് കുതിരപ്പുറത്ത് യാത്രയായെങ്കിലും യഹോവ ഏലീയാവിനെ അവിടെ മുന്നേ എത്തിച്ചു. ഏലിയാവ് ഉച്ചത്തില്‍ ദൈവത്തോട് വിളിച്ച് പറഞ്ഞു. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീ എന്നോട് ആവശ്യപ്പെട്ടു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാന്‍ നീ ആവശ്യപ്പെട്ടു.കാരണം നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമാണ്. പ്രാര്‍ത്ഥന ഫലിക്കുന്നു എന്ന് നീ സാക്ഷ്യപ്പെടുത്തുന്നു.

എന്ത് തന്നെ സംഭവിക്കട്ടെ, പ്രാര്‍ത്ഥന നമ്മള്‍ ഉപേക്ഷിക്കരുത്. പ്രാര്‍ത്ഥനയുടെ ഫലം ഉണ്ടാകാന്‍ കാല താമസമുണ്ടാകാം, പക്ഷെ ഫലം ഉണ്ടാകുക തന്നെ ചെയ്യും. പ്രാര്‍ത്ഥനയുടെ ഫലം വൈകുമ്പോള്‍ അത് നിഷേധിക്കപ്പെട്ടു എന്ന് ചിന്തിച്ച് നിരാശരാകരുത്. പൂര്‍ണ്ണ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ അത് സഫലമാകുന്നു.

നിങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയുള്ളവനാണ്. നിങ്ങള്‍ മഴക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നാം ദിവസം ഒന്നും കാണുന്നില്ല, രണ്ടാ ദിവസവും അത് തന്നെ പക്ഷെ ഏഴാം ദിവസം ഒരു കൈ വലുപ്പത്തില്‍ നിങ്ങള്‍ മഴ മേഘങ്ങള്‍ കാണുന്നു.  നിങ്ങള്‍ക്കായി നൂറു ശതമാനം മഴ പെയ്തിരിക്കും. അത് ബൈബിളില്‍ പ്രവചിച്ചിട്ടുണ്ട്. അത് കാലാവസ്ഥ നിരീക്ഷകന്റെ പ്രവചനമല്ല.  ദൈവം കൂടെയുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ല.

പ്രാര്‍ത്ഥനയുടെ പ്രതിപുരുഷനായ ഏലീയാവിനെപോലെ നമുക്കും പ്രാര്‍ത്ഥിക്കാം.  നിരന്തരം പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന ഒരിക്കലും കൈവിടരുത്. വിശ്വാസപൂര്‍വ്വം മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. ഏലിയാവ് എന്ന പ്രവാചകന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ശക്തിയായിരുന്നിട്ടുണ്ട്. കാരുണ്യവാനായ ദൈവത്തെ, സത്യ ദൈവത്തെ വിശ്വസിക്കുക, അവന്റെ കരുണക്കായി പ്രാര്‍ത്ഥിക്കുക. വിശ്വാസം പ്രവര്‍ത്തിക്കാന്‍ പ്രാര്‍ത്ഥന ഹേതുവാകുന്നില്ല, എന്നാല്‍ വിശ്വാസം പ്രാര്‍ത്ഥന സഫലമാകുന്നതില്‍ ഹേതുവാകുന്നു.

നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ദൈവ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. അചഞ്ചലമായി, ഒന്നില്‍ കൂടുതല്‍ തവണ, മുടങ്ങാതെ, പ്രാര്‍ത്ഥിക്കുക. ദൈവ സ്‌നേഹം കൈവരിക്കുക. ആമേന്‍ !!!


പ്രാര്‍ത്ഥനയും വിശ്വാസവും(ആനി ജോര്‍ജ്, തൊണ്ടാംകുഴി, ന്യൂയോര്‍ക്ക്)
Join WhatsApp News
Mathew V, Zacharia, St.Thomas Mar thoma Parishioner, NY. 2017-12-21 09:27:17
Anie George: Well written for daily meditation. Absolute truth. Yes, we walk by faith not by sight. May our God of Abraham, Isaac and Jacob bless you and your loved ones throughout this season of our Jesus Christ and many more years.
Mathew V. Zacharia, NEW YORK.
V. George 2017-12-21 22:43:39
Annie George, did you ever read the Bible or you just believe what you learned in Sunday School? Please read Exodus chapters 11 and 12. Do you think that the entire Egyptians were very bad people? In every country there are good people as well as bad people. In the Bible we read that Jehovah killed all the first born children of the Egyptians. He even destroyed the first born of their animals. His name is Jehovah. How can you worship such a cruel diety? Is it belief or just ignorance? How can your God go and kill innocent children? Either you can answer or any other faithful who read this columns can answer in a civilized way. I am ready to accept the truth, just truth, not any superstiition.
Christian 2017-12-22 11:38:53
We believe only what we believe. In Old Testament, you can see many stories. We follow Christ and his teachings. We believe in a merciful and loving god. 
Hindutva guys usually take one or two sentences from Bible to attack Christians. They should look their own religion and its ideology of violence
Johny 2017-12-22 13:49:53
ക്രിസ്ത്യൻ എന്ന വ്യാജ നാമധാരി ഒരു പുരോഹിതൻ ആയിരിക്കാം. അങ്ങയുടെ ഉപജീവനം മാർഗത്തെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. പഴയ നിയമം വായിച്ചിട്ടില്ല എന്നതിന് ഉദാഹരണം ആണ് ഒന്നോ രണ്ടോ വാചകം മാത്രമേ കുഴപ്പം പിടിച്ചതുള്ളു എന്നൊരു കണ്ടുപിടിത്തം. അതൊന്നു ശരിക്കും വായിച്ചാൽ മനുഷ്യത്വം എന്നൊരു സാദനം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാൾക്കും അതിനെ മഹത്വവത്കരിക്കാൻ സാധിക്കില്ല. തീവ്ര വാദം പഠിപ്പിക്കുന്ന സ്കൂളിലെ ഹെഡ് മാഷ് ആണ് എന്ന് തോന്നും ഈ മഹാനായ യഹോവ. ഇത്രയും ക്രൂരനായ ഒരു ആകാശ മാമനെ ദൈവം എന്ന് വിളിക്കണോ. പഴയ നിയമത്തിലെ കണ്ണിനു കണ്ണും കാതിനു കാതും എന്ന പ്രാകൃത നിയമം ഉപേക്ഷിക്കാൻ പറഞ്ഞതിനാണ് സ്നേഹവും സാഹോദര്യവും പഠിപ്പിച്ച നസ്രായനെ ക്രൂശിച്ചത്. പഴയ തുണിയും പുതിയ തുണിയും കൂട്ടി തുന്നിയ ഒരു വസ്ത്രം പോലെ ആണ് ഇന്നത്തെ ബൈബിൾ. അത് മനസ്സിലാക്കാൻ ഹിന്ദുത്വ ഗയ്‌ ഒന്നും ആവേണ്ട സുഹൃത്തേ. 
Christian 2017-12-22 17:20:41
ഹിന്ദു വര്‍ഗീയക്കാര്‍ മാത്രമെ ഇങ്ങനെ പറയാറുള്ളു. പഴയ നിയമം പഴയതു തന്നെ. അതാണു ക്രിസ്ത്യാനി പിന്തുടരുന്നതെങ്കില്‍ പുതിയ നിയമമൊ ക്രിസ്തുവോ ആവശ്യമില്ലല്ലോ. കത്തോലിക്കര്‍ പഴയ നിയമം കാര്യമായി ഉപയൊഗിക്കാറു പോലുമില്ല. പുതിയ നിയമത്തിനു എതിരായി എന്തെങ്കിലും പഴയ നിയമത്തില്‍ ഉണ്ടെങ്കില്‍ അതു സ്വീകാര്യവുമല്ല. ഉദാ. ശാബത്തു ദിവസം ജോലി ചെയ്യുന്നവനെ തട്ടിക്കളയാന്‍ യഹോവ പറയുന്നു. അപ്രകാരം ചെയ്തു എന്നു ഉല്പത്തി പുസ്തകം.
എന്നാല്‍ ശാബത്തില്‍ കുട്ടി കിണറ്റില്‍ വീണാല്‍ രക്ഷിക്കില്ലേ എന്നു ക്രിസ്തുവിന്റെ മറു ചോദ്യം. ക്രിസ്തു പറഞ്ഞതാണു പ്രമാണം.
നേരെ മറിച്ച് യാഹുദര്‍ ഇന്നും യഹോവ പറഞ്ഞതു പിന്തുടരുന്നു. ഈയിടെ ബ്രൂക്ക്‌ളിനില്‍ വീടിനു തീപിടിച്ച് ഒരു യഹുദന്റെ 8 കുട്ടികള്‍ മരിച്ചു. ശനിയാഴ്ച കത്തിക്കാതിരിക്കാന്‍ ഗ്യാസ് തുറന്നു വച്ചതാണ്. അയാള്‍ക്കെതിരെ കേസെടുത്തില്ല. ഇനിയും മക്കള്‍ ഉണ്ടാകാന്‍ പ്രാര്‍ഥിക്കണമെന്നു അയാള്‍ അവരുടെ റബ്ബായിയോടു പറഞ്ഞുവെന്നു ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും ചെയ്തു.
അതിനാല്‍ പഴയ നിയമം കാട്ടിയൂള്ള വിമര്‍ശനം വിടുക. ഞങ്ങളും അതില്‍ പലതും അംഗീകരിക്കുന്നില്ല. ദൈവം ഒരു കൂട്ടരെ തെരെഞ്ഞെടുത്തു എന്നു പറയുന്നതില്‍ വലിയ അര്‍ഥമില്ല. എല്ലാ മക്കളും ദൈവത്തിനു ഒരു പോലെയെ ആകൂ.
അക്രമത്തെ ന്യായീകരിക്കാത്ത രണ്ടു മതങ്ങള്‍ ക്രിസ്തുമതവും ബുദ്ധമതവും മാത്രമാണു. യുദ്ധം ചെയ്യാനും കൊല്ലാനുമുള്ള ന്യായങ്ങളാണു ഗീത. കൗരവര്‍ ജീവിച്ചിരുന്നാലും ലോകത്തിനു ഒന്നും സംഭവിക്കില്ലായിരുന്നു 

Johny 2017-12-22 19:50:15
പഴയ നിയമം, അത് പഴയത്. ഞങ്ങൾ പുതിയത് ആണ് വിശ്വസിക്കുന്നത്. രണ്ടോ അതിലേറെ ലക്ഷം വര്ഷം മുൻപുണ്ടായ മനുഷ്യനെ ആറായിരം വര്ഷം മുൻപ് മണ്ണ് ചവിട്ടിക്കുഴച്ചു ആകാശമാമൻ ഉണ്ടാക്കി എന്നുള്ള കഥ എന്നുവേണ്ട ആദ്യത്തെ രണ്ടു അധ്യായം ഒന്ന് വായിച്ചാൽ സാമാന്യ ബുദ്ധിക്കു നിറക്കുന്ന എന്തെകിലും ആ കിതാബിൽ ഉണ്ടോ. പിന്നെ എന്തിനാ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു പറ്റിക്കുന്നത്. ഇതൊക്കെ ചോദ്യം ചെയ്‌താൽ ഹിന്ദുക്കളുടെ ലേബൽ. ഹിന്ദുക്കളിൽ ഭൂരിപക്ഷത്തിനും ഏതാ അവരുടെ കിതാബ് എന്നുപോലും അറിയില്ല പിന്നെ അല്ലെ ഈജിപ്തിലെ ഗോത്ര ദൈവത്തെ വിമർശിക്കാൻ. ക്രിസ്തുമതം കൊല്ലാൻ പറയില്ല പോലും ക്രിസ്തുമതത്തിന്റെ ചരിത്രം ഒന്ന് നോക്കു. പതിനൊന്നാം നൂറ്റാണ്ടു മുതൽ ഇങ്ങോട്ടു നോക്ക്. മാർപാപ്പ നേരിട്ടായിരുന്നു കൊല്ലാൻ കല്പന കൊടുത്തിരുന്നത്.  ഗീതയെ കുറിച്ച് പറഞ്ഞതുകൊണ്ട്, അത് വായിച്ചാൽ മനസ്സിലാവും ഒരിക്കലും ധർമ യുദ്ധം അല്ലായിരുന്നു. പാണ്ഡവർക്ക് യാതൊരു വിധത്തിലും രാജ്യാവകാശത്തിനു അർഹത ഇല്ലാതിരുന്നിട്ടും കൗരവർ പല വട്ടം രാജ്യാവകാശം കൊടുത്തു. യുദ്ധം ചെയ്യുന്നത് നന്ദികേടാണെന്നു അർജുനന് അറിയാമായിരുന്നു. അതുകൊണ്ടു കൃഷ്ണന് ഒത്തിരി പണിപ്പെടേണ്ടി വന്നു അർജുനനെ യുദ്ധത്തിന് സമ്മതിപ്പിക്കാൻ. ക്രിസ്ത്യാനി വ്യാജപ്പേരുകാരൻ ആദ്യം കണ്ണിലെ കോല് എന്ന പഴയ നിയമം എടുത്തു ദൂരെ കളയൂ എന്നിട്ടു ഗീതയിലേയും ഡിങ്ക മത്തത്തിലെയും കരട് മാറ്റാൻ നോക്ക്. 
Christan 2017-12-22 20:27:54
Dont insist that Christians should believe Old Testament by word. We dont. But fanatics can use it to attack Christians.
Also, does any Christian believe that the world was created 6000 years ago? No. Not even the pope. In old times, we believed many things like earth was flat etc. The belief in the Creator and Christ remain. other things have no significance
Ninan Mathullah 2017-12-23 09:20:06
People like George V (?), Johny (?) spread propaganda like this for the last 2000 years but truth is still believed as truth by those who are called to believe so. Most of their concerns already discussed here. Their question is not for answer but propaganda. This is a type of itching that flare up from time to time and there is no cure for it. It is also from the intolerance spreading in India. This intolerance is rooted in fear, insecurity, lack of faith in God, materialism and jealousy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക