Image

ആഗോള കേരളീയ മാധ്യമ സംഗമം ജനുവരി 5ന് കൊല്ലത്ത്

Published on 21 December, 2017
ആഗോള കേരളീയ മാധ്യമ സംഗമം ജനുവരി 5ന് കൊല്ലത്ത്
ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5ന് കൊല്ലത്ത് സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തുന്ന കേരളീയരായ മാധ്യമ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ലോക കേരള സഭയുടെ മുന്നോടിയായാണ് ഈ സംരംഭം. നോര്‍ക്ക, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സംഗമം നടത്തുന്നത്. ലോക കേരള സഭയുടെ രൂപീകരണസമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ നടക്കും. പ്രവാസി കേരളീയരെ സംബന്ധിക്കുന്ന പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇതുവരെ ഒരു പൊതുസഭ ഉണ്ടായിരുന്നില്ല. അതിന് പരിഹാരമായ ലോക കേരള സഭയുടെ രൂപീകരണ സമ്മേളനത്തിന് പ്രവാസി മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയേകേണ്ടതുണ്ട്. അതിനു വേണ്ടി കൂടിയാണ് മാധ്യമസംഗമം നടത്തുന്നത്.

അമേരിക്ക, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 25ഓളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും കേരളീയ മാധ്യമ പ്രവര്‍ത്തകരെ ഇതില്‍ പങ്കെടുക്കാനായി മീഡിയ അക്കാദമി ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി., ഫോട്ടോ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവ അടങ്ങിയ പൂര്‍ണ്ണ വിവരങ്ങളുള്ള ബയോഡാറ്റ താഴെ പറയുന്ന ഇമെയില്‍ ഐ.ഡിയില്‍ അയക്കാം.

ഇമെയില്‍ : nrimediamalayalee@gmail.com ഫോണ്‍ നമ്പര്‍ : 0484 2422275, 9388959192
Join WhatsApp News
Madhyam snehi 2017-12-21 09:24:51
It will be a communist focussed media committee. 
On a different topic, is everything with India Press Club? Our Divya becoming Secretary knowing that he will be the President next term. Them he will be in the Advisory board and then he is untouchable. What is this? Are we still in America?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക