Image

ബ്രിട്ടനില്‍ മലയാളിയെന്നു സംശയിക്കുന്ന പതിനാറുകാരന്‍ കൊല്ലപ്പെട്ടു

Published on 22 December, 2017
ബ്രിട്ടനില്‍ മലയാളിയെന്നു സംശയിക്കുന്ന പതിനാറുകാരന്‍ കൊല്ലപ്പെട്ടു

ലണ്ടന്‍: ബ്രിട്ടനിലെ വാല്‍ത്താംക്രോസില്‍ പതിനാറുകാരനെ കൗമാരക്കാരുടെ സംഘം വധിച്ചു. തെരുവില്‍ അലയുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് അന്നദാനം നല്‍കിയ ശേഷം വീട്ടിലേയ്ക്കു മടങ്ങവേയാണ് ജേക്കബ് എബ്രഹാം എന്ന പതിനാറുകാരന്‍ കൊലചെയ്യപ്പെട്ടത്. ജേക്കബ് മലയാളിയാണെന്നാണ് സംശയം. 

വംശീയ വിദ്വേഷമാണ് സംഭവത്തിനാധാരമെന്നു ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍ പോലീസ് കരുതുന്നു. വാല്‍ത്താം ക്രോസില്‍ ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒന്പതരക്കും ഇടയിലാണ് ദാരുണ സംഭവം നടന്നത്. 

കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന അഞ്ചംഗ കൗമാര സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്‍ഫീല്‍ഡ് സ്വദേശികളായ 14 വയസുള്ള മൂന്നു പേരും 15 വയസുള്ള രണ്ടു പേരുമാണ് പോലീസ് കസ്റ്റഡിയിലായ പ്രതികള്‍. പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ജേക്കബിനെ മരണം കവര്‍ന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക