Image

ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസ് ക്രിസ്മസ് പുതുവത്സരാഘോഷം 30 ന്

Published on 22 December, 2017
ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസ് ക്രിസ്മസ് പുതുവത്സരാഘോഷം 30 ന്
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 30 ന് (ശനി) ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys’ National School, Griffith Avenue, Dublin 9) നടക്കും . മലയാള സിനിമാ താരം ശങ്കർ മുഖ്യാതിഥിയായി പങ്കെടുക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന ടാലെന്‍റ് ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. ഡബ്ല്യുഎംസി കലാതിലകം പുരസ്കാരങ്ങളും നൃത്താഞ്ജലി & കലോത്സവം 2017 വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. രണ്ടാമത് WMC Social Responsibiltiy Award ഫാ. ജോർജ് തങ്കച്ചന് ചടങ്ങിൽ സമ്മാനിക്കും.

ഡബ്ല്യുഎംസി എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം സജേഷ് സുദർശനൻ ആഘോഷ പരിപാടികളുടെ കോഓർഡിനേറ്ററും സെക്രട്ടറി ബാബു ജോസഫ് കൾച്ചറൽ കോഓർഡിനേറ്ററുമാണ്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക