Image

ഫോക്കസ് ഫെസ്റ്റ് 2018: പോസ്റ്റര്‍ പ്രകാശനം ചെയ്തു

Published on 22 December, 2017
ഫോക്കസ് ഫെസ്റ്റ് 2018: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത്: എന്‍ജിനിയറിഗ് ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്‌സ്) കുവൈത്തിന്റെ പതിനൊന്നാം വാര്‍ഷികമായ 'ഫോക്കസ് ഫെസ്റ്റ് 2018' ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. 

പ്രസിഡന്റ് ഡിസില്‍വ ജോണ്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സലിം രാജ്, പബ്ലിസിറ്റി കണ്‍വീനര്‍ റജി കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റോയ് എബ്രഹാം, ട്രഷറര്‍ സിറാജുദ്ദീന്‍ ഇസ്‌മൈല്‍ എന്നിവര്‍ സംസാരിച്ചു. 

ജനുവരി 26നു ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ രാജേഷ് അടിമാലി, സുകന്യ വൈക്കം എന്നിവര്‍ അവതരിപ്പിക്കുന്ന മിമിക്‌സ്, ഗാനമേള, ഫോക്കസ് കുടുംബംങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക