Image

എറണാകുളം ജില്ലാ അസോസിയേഷന് പുതിയ നേതൃത്വം

Published on 22 December, 2017
എറണാകുളം ജില്ലാ അസോസിയേഷന് പുതിയ നേതൃത്വം

കുവൈത്ത്: എറണാകുളം ജില്ലാ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ എട്ടിന് അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്‍ റഹിം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബാബുരാജ് പള്ളുരുത്തി ദ്വൈ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജിനോ എം കുഞ്ഞ് ദ്വൈ വര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു ജനറല്‍ കോഒര്‍ഡിനേറ്റര്‍ ബാബുചുള്ളി, മഹിളാവേദി ചെയര്‍ പേഴ്‌സണ്‍ ഷീന ജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പു നടപടികള്‍ക്ക് സാബു പൗലോസിന്റെ നേതൃത്വത്തില്‍ അനില്‍ കുമാറും റെജി ജോര്‍ജും മേല്‍നോട്ടം വഹിച്ചു.

പുതിയ കേന്ദ്ര കമ്മിറ്റി ഭാരവഹികളായി ജിയോ മത്തായി (പ്രസിഡന്റ്), സതീഷ് റ്റി.കെ. (ജനറല്‍ സെക്രട്ടറി), ബാലക്രഷ്ണന്‍ മല്ല്യ (ട്രഷറര്‍), ജോണ്‍സണ്‍ കെ.ജെ. (ജനറല്‍ കോഓഡിനേറ്റര്‍), മിനി കിഷോര്‍ (മഹിളാവേദി ചെയര്‍ പേഴ്‌സണ്‍) എന്നിവരെയും രക്ഷാധികാരികളായി സജി വര്‍ഗീസ്, വര്‍ഗീസ് പോള്‍, റോയി യോയാക്കി എന്നിവേരെയും ബാബു ചുള്ളി (ഉപദേശക സമിതി ചെയര്‍മാന്‍), ബിജു എം.വൈ, ജോയി മന്നാടന്‍ ((ഉപദേശക സമിതി അംഗങ്ങള്‍), ജിനോ എം കുഞ്ഞ് (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറിമാരായി ബാബു എബ്രാഹാം, അനില്‍ æകുമാര്‍ എന്നിവരെയും

ജിജു വിതയത്തില്‍ (ജോയിന്റ് ട്രഷറാര്‍), വിശാല്‍ (ജോയിന്റ് കോഓര്‍ഡിനേറ്റര്‍), ബാബുരാജ് (ആര്‍ട്‌സ് സെക്രട്ടറി), ജോസഫ് റാഫേല്‍, റൊമാനിയ പേറ്റന്‍ (ജോയിന്റ് ആര്‍ട്‌സ് സെക്രട്ടറിമാര്‍), ധനഞ്ജയന്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി), ഷോജന്‍, ഫ്രാന്‍സിസ് (ജോയിന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറിമാര്‍), സാബു പൗലോസ് (വെല്‍ഫെയര്‍ കണ്‍വീനര്‍) ജോമോന്‍ കോയ്ക്കര (വെല്‍ഫെയര്‍ സെക്രട്ടറി), അബ്ദുള്‍ റഹീം (പബ്ലിക്ക് റിലേഷന്‍ ആന്‍ഡ് മീഡിയ കണ്‍വീനര്‍), റെജി ജോര്‍ജ് (ഓഡിറ്റര്‍) എന്നിവരെയൂം തെരഞ്ഞെടുത്തു. യൂണിറ്റ് കണ്‍വീനര്‍മാരായി ജോസഫ് കോബാറ (സാല്‍മിയ), തങ്കച്ചന്‍ (ഫഹാഹീല്‍), പ്രവീണ്‍ ജോസ് (അബാസിയ), സുനില്‍ കുമാര്‍(അബാസിയ വെസ്റ്റ്) എന്നിവര്‍ ഉള്‍പ്പെട്ട 58 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു

മുന്‍ പ്രസിഡന്റ് സജി വര്‍ഗീസ്, വര്‍ഗീസ് പോള്‍, അബ്ദുല്‍ റഹിം, ബാബു ചുള്ളി, ബാബുരാജ് പള്ളുരുത്തി, ഷീന, ബെന്നി എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക